കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ ഭാവി സുരക്ഷിതമാക്കാനും കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ നിക്ഷേപം ആരംഭിക്കുന്നത് ഇന്ന് പതിവായ കാര്യമാണ്. വിദ്യാഭ്യാസത്തിനും മറ്റും ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഭാരിച്ച ചെലവ് ഉള്‍പ്പെടെ മുന്‍കൂട്ടി കണ്ടാണ് നിക്ഷേപം നടത്തുന്നത്. നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുന്നത്, ഫണ്ട് സ്വരൂപിക്കാന്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ സമയം നല്‍കും.
കുട്ടികളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൂന്ന് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഉണ്ട്. അമൃത്ബാല്‍, ജീവന്‍ തരുണ്‍, ന്യൂ ചില്‍ഡ്രന്‍സ് മണി ബാക്ക് പ്ലാന്‍ എന്നിവയാണ് ഈ പ്ലാനുകള്‍. ഭാവിയില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് അടക്കം വേണ്ടി വരുന്ന ചെലവ് നിറവേറ്റാന്‍ സഹായിക്കുന്ന തരത്തിലാണ് മൂന്ന് പ്ലാനുകളും. എന്നാല്‍ ഇതിന്റെ ആനുകൂല്യ ഘടനയില്‍ വ്യത്യാസമുണ്ട്.
അമൃത്ബാല്‍
പോളിസി ആക്ടീവ് ആയി തുടരുന്ന പക്ഷം, ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അടിസ്ഥാന സംഅഷ്വേര്‍ഡ് തുകയുടെ ഓരോ ആയിരം രൂപയ്ക്കും 80 രൂപ വീതം ഗ്യാരണ്ടീഡ് അഡിഷന്‍ ആയി ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പോളിസി കാലാവധി തീരുന്ന സമയം കുട്ടിയുടെ പ്രായം കണക്കാക്കി 18നും 25നും ഇടയില്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന രീതിയോ അല്ലെങ്കില്‍ നിശ്ചിത കാലയളവിലേക്ക് മാത്രം പ്രീമിയം അടയ്ക്കുന്ന രീതിയിലോ ഇതില്‍ ചേരാവുന്നതാണ്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടിസ്ഥാന സംഅഷ്വേര്‍ഡ് തുകയും പോളിസി കാലയളവില്‍ സ്വരൂപിക്കപ്പെട്ട ഗ്യാരണ്ടീഡ് അഡിഷനുകളും ചേര്‍ത്ത് വലിയൊരു തുക ലഭിക്കാന്‍ ഇത് സഹായിക്കും.
ജീവന്‍ തരുണും ന്യൂ ചില്‍ഡ്രന്‍സ് മണി ബാക്ക് പ്ലാനും
കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങളില്‍ പണം ലഭിക്കുന്ന തരത്തിലുള്ള പേഔട്ട് ഓപ്ഷനുകള്‍ ഇതില്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ന്യൂ ചില്‍ഡ്രന്‍സ് മണി ബാങ്ക് പ്ലാന്‍ ആണ് തെരഞ്ഞെടുക്കുന്നതെങ്കിലും ആനുകാലിക പേയ്‌മെന്റുകള്‍ ലഭിക്കും. ഇതില്‍ കുട്ടിയുടെ നിശ്ചിത പ്രായത്തില്‍ സര്‍വൈവല്‍ ബെനഫിറ്റുകള്‍ ലഭിക്കും. പോളിസി കാലാവധി പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാതെ തന്നെ, കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകളും മറ്റു ആവശ്യങ്ങളും നിറവേറ്റാന്‍ ഇത്തരം പേയ്‌മെന്റുകള്‍ കുടുംബങ്ങളെ സഹായിക്കും.
30 ലക്ഷം രൂപ എങ്ങനെ ലക്ഷ്യമിടാം?
ഫണ്ട് എപ്പോഴാണ് ആവശ്യമായി വരിക എന്നതിനെ അടിസ്ഥാനമാക്കി വേണം മാതാപിതാക്കള്‍ പ്ലാന്‍ ചെയ്യേണ്ടത്. അഞ്ച് വയസുള്ള കുട്ടിക്കായി പ്ലാന്‍ ചെയ്യുന്ന ഒരു കുടുംബത്തിന്, കുട്ടിക്ക് 12 വയസുള്ളപ്പോള്‍ തുടങ്ങുന്ന കുടുംബത്തെ അപേക്ഷിച്ച് ഫണ്ട് സ്വരൂപിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. ഈ വ്യത്യാസം പോളിസി കാലാവധി, അടയ്‌ക്കേണ്ട പ്രീമിയം തുക, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന ആകെ തുക എന്നിവയെ സ്വാധീനിച്ചേക്കാം.
ഒരു തീരുമാനമെടുക്കുന്നതിന് മുന്‍പ് അടിസ്ഥാന സം അഷ്വേര്‍ഡ് തുക, പോളിസി കാലാവധി, പ്രീമിയം അടയ്‌ക്കേണ്ട രീതി എന്നിവ തങ്ങളുടെ സാമ്പത്തിക ലക്ഷ്യവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് വിലയിരുത്തുന്നത് നല്ലതാണ്. പ്രീമിയം വെയ് വര്‍ ബെനിഫിറ്റ് റൈഡര്‍ പോലുള്ള അധിക ഫീച്ചറുകളും പ്രയോജനപ്പെടുത്താവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates