'ഒരാളെ കാണുമ്പോള്‍ പെട്ടെന്ന് എനിക്ക് ക്രഷ് തോന്നാറില്ല; സംസാരിച്ചതിന് ശേഷമാണ് ഞാൻ അവരെ വിലയിരുത്തുന്നത്'

അങ്ങനെ സംസാരിച്ചതിന് ശേഷമാണ് അവരെ ഞാന്‍ വിലയിരുത്തുന്നത്.
Mamitha Baiju
Mamitha Baijuഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

തെന്നിന്ത്യയിലെ നമ്പർ വൺ നായികമാരിലൊരാളായി മാറിയിരിക്കുകയാണ് നടി മമിത ബൈജുവിപ്പോൾ. ഒന്നിനുപുറകേ ഒന്നായി ഹിറ്റ് സിനിമകളുടെ ഭാ​ഗമാകുകയാണ് നടി. 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആണ് മമിതയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഏജ് ഗ്യാപ് റൊമാന്‍സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആഷ്ലി എന്ന കഥാപാത്രമായാണ് മമിത വേഷമിട്ടത്.

സം​​ഗീത് പ്രതാപിനൊപ്പമുള്ള 'ഹലോ ഡിയർ' ആണ് മമിതയുടേതായി ഇനി തിയറ്ററുകളിലെത്താനുള്ള ചിത്രം. അടുത്തിടെ എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ സൗഹൃദത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മമിത പറഞ്ഞിരുന്നു.

ഒരാളെ കണ്ട് സംസാരിച്ചതിന് ശേഷമാണ് താൻ വിലയിരുത്തുന്നത് എന്ന് പറയുകയാണ് മമിത. "ചിലരെ കാണുമ്പോഴുള്ള അപ്രോച്ചബിള്‍ ഫാക്ടറുണ്ടല്ലോ, അങ്ങനെ സംസാരിച്ചതിന് ശേഷമാണ് അവരെ ഞാന്‍ വിലയിരുത്തുന്നത്. എനിക്ക് അങ്ങനെ ഒരാളെ കാണുമ്പോള്‍ പെട്ടെന്ന് ക്രഷ് ഒന്നും തോന്നാറില്ല.

ഉണ്ടായിട്ടുണ്ടെങ്കിലും വളരെ കുറവാണ്. പെട്ടെന്ന് അങ്ങനെ ഞാന്‍ ആള്‍ക്കാരെ അടുപ്പിക്കാറില്ല. എങ്കിലും ഒരു റിലേഷന്‍ഷിപ്പിന് ആഗ്രഹമുണ്ട്, ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്".- മമിത പറഞ്ഞു. തമിഴിൽ വിജയ്, സൂര്യ, ധനുഷ് എന്നിവർക്കൊപ്പം ഇതിനോടകം മമിത അഭിനയിച്ചു കഴിഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Mamitha Baiju
സൂര്യയുടെ 'സീൻ' കേരള അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകിട്ട് 7 മുതൽ; നവംബർ 6ന് തിയേറ്ററുകളിൽ
Mamitha Baiju
'സത്യന്‍ മുതല്‍ ഫഹദ് വരെ'; സിനിമ മേക്കപ്പ്മാന്‍ പാണ്ഡ്യന്‍ അന്തരിച്ചു
Mamitha Baiju
'ചിലപ്പോൾ ഒറ്റരാത്രി കൊണ്ട് വലിയ സ്റ്റാർ ആകാം, അല്ലെങ്കിൽ ഒന്നുമല്ലാതെയുമാകാം; ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ് സിനിമ'
Summary

Mamitha Baiju talks about her crush.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER