Business

30 മീറ്റര്‍ മുകളില്‍നിന്ന് ഒരു ആഢംബര കാര്‍ താഴെയിട്ടാല്‍? ഇതെന്ത് കളി?-വിഡിയോ

30 മീറ്റര്‍ മുകളില്‍നിന്ന് ഒരു ആഢംബര കാര്‍ താഴെയിട്ടാല്‍? ഇതെന്ത് കളി?

Author : സമകാലിക മലയാളം ഡെസ്ക്

മുപ്പതു മീറ്റര്‍ മുകളില്‍നിന്ന് ഒരു കാര്‍ താഴെ വീണാല്‍ എങ്ങനെയുണ്ടാവും? ഒന്നല്ല, പല കാറുകള്‍ ഇങ്ങനെ വീഴുന്നതാണ് വോള്‍വോ പുറത്തുവിട്ട ഈ വിഡിയോയില്‍ ഉള്ളത്. കാറുകള്‍ വീഴുന്നതല്ല, വീഴ്ത്തുന്നതാണെന്നു മാത്രം.

കാറുകളിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള വോള്‍വോയുടെ പരീക്ഷണങ്ങളുടെ ഭാഗമാണിത്. ആഗോളതലത്തില്‍ വാഹന സുരക്ഷ വിലിയിരുത്തുന്ന ഗ്ലോബല്‍ എന്‍സിഎപി പോലുള്ള ഏജന്‍സികളുടെ മാനദണ്ഡങ്ങളേക്കാള്‍ കടുപ്പമാണ്, ഈ വിഡിയോയില്‍ വോള്‍വോ പങ്കുവയ്ക്കുന്ന പരീക്ഷണം. 

മുപ്പതു മീറ്റര്‍ ഉയരമുള്ള ക്രെയിനില്‍ കാര്‍ മുകളിലേക്ക് എടുത്ത് പെട്ടെന്നു താഴേക്ക് ഇടുകയാണ്. വലിയ ഒരു കൂട്ട ഇടിയില്‍ ഉണ്ടാവുന്ന ആഘാതം ഇതിനുണ്ടാവും. ഇത്തരം ഘട്ടത്തില്‍ കാറിലെ സുരക്ഷാ സംവിധാനം എത്രത്തോളം ഫലപ്രദമെന്നും അതെങ്ങനെ മെച്ചപ്പെടുത്താം എന്നുമാണ് കമ്പനി പരിശോധിക്കുന്നത്. സാധാരണ ക്രാഷ് ടെസ്റ്റില്‍ ഇത്തരമൊരു യഥാര്‍ഥ സാഹചര്യം സൃഷ്ടിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്.

വിഡിയോ കണ്ടുനോക്കൂ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം

'സിഐഡിയാണോ?'; തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയുമിട്ട് മമിത ബൈജു; 'ഒറ്റ അടയാളത്തില്‍' കണ്ടുപിടിച്ച് ആരാധകന്‍

'വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം'; ഷൈൻ ടോം ചാക്കോ

20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി