home loan ഫയൽ
Business

പലിശനിരക്ക് ഉയര്‍ന്നാലും ആശങ്ക വേണ്ട!, എന്താണ് ഹൈബ്രിഡ് ഹോം ലോണ്‍?; നേട്ടമെന്ത്?

ഫിക്സഡ്, ഫ്ലോട്ടിങ് റേറ്റ് ഹോം ലോണുകളുടെ സംയോജനമാണ് ഹൈബ്രിഡ് ഹോം ലോണ്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സ്വന്തമായി വീട് വേണമെന്ന് ചിന്തിക്കാത്തവര്‍ ആരും കാണില്ല. ഇത് യാഥാര്‍ഥ്യമാക്കാന്‍ പല വഴികളാണ് സ്വീകരിക്കുക. കൂടുതല്‍ ആളുകളും ഭവന വായ്പയുടെ പിന്നാലെയാണ് പോകുക. ഭവന വായ്പ എടുത്ത ശേഷം വര്‍ഷങ്ങളോളം ഇഎംഐ അടയ്ക്കേണ്ടതായി വരും.

വായ്പ കാലാവധിക്കുള്ളില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോനിരക്കില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഇത് ഇഎംഐയെയും ബാധിക്കും. റിപ്പോ നിരക്ക് ഉയര്‍ത്തിയാല്‍ ഇഎംഐയും ഉയരാന്‍ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ വായ്പാ കാലാവധിയില്‍ പോലും മാറ്റം വന്നേക്കാം. ഇത്തരം കാര്യങ്ങള്‍ വായ്പ എടുത്തവര്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹൈബ്രിഡ് ഭവന വായ്പ ഒരു നല്ല ഓപ്ഷനാണ്.

എന്താണ് ഹൈബ്രിഡ് ഹോം ലോണ്‍?

ഫിക്സഡ്, ഫ്ലോട്ടിങ് റേറ്റ് ഹോം ലോണുകളുടെ സംയോജനമാണ് ഹൈബ്രിഡ് ഹോം ലോണ്‍. ഒരു ഹൈബ്രിഡ് ഹോം ലോണില്‍ പലിശ നിരക്ക് ഒരു നിശ്ചിത കാലയളവിലേക്ക് സ്ഥിരമായിരിക്കും. ഈ കാലയളവില്‍ പലിശനിരക്ക് ഉയരുകയോ താഴുകയോ ചെയ്യുകയാണെങ്കില്‍ പോലും ഇഎംഐയില്‍ മാറ്റം ഉണ്ടാവില്ല. അതായത് നേരത്തെ അടച്ച ഇഎംഐ തന്നെ ഒരു നിശ്ചിത കാലയളവ് വരെ തുടര്‍ന്നും അടയ്ക്കാന്‍ സാധിക്കും. ഈ കാലയളവ് അവസാനിച്ച് കഴിഞ്ഞാല്‍ വായ്പ ഫ്ലോട്ടിങ് റേറ്റ് ആയി മാറും.

ഹൈബ്രിഡ് ഹോം ലോണ്‍ അനുയോജ്യമാണോ?

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. കാരണം ഇത് പൂര്‍ണമായി ഒരാളുടെ സാമ്പത്തിക സ്ഥിതിയെയും പലിശ നിരക്കുകളെ കുറിച്ചുള്ള വിലയിരുത്തലിനെയും ആശ്രയിച്ചിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ പലിശ നിരക്ക് ഉയരുമെന്ന് വിശ്വസിക്കുകയും ആദ്യ വര്‍ഷങ്ങളില്‍ സ്ഥിരമായ ഇഎംഐകള്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ഹൈബ്രിഡ് ഹോം ലോണ്‍ പരിഗണിക്കാവുന്നതാണ്. എന്നാല്‍ പലിശ നിരക്ക് കുറയുമെന്നും കുറഞ്ഞ നിരക്കിന്റെ പ്രയോജനം വേഗത്തില്‍ നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ഫ്ലോട്ടിങ് റേറ്റ് ലോണ്‍ ആയിരിക്കും കൂടുതല്‍ അനുയോജ്യം.

What is a hybrid home loan? know the benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

എഫ്-35 യുദ്ധവിമാനത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങള്‍ ചൈനയില്‍; ദുരൂഹ തുടരുന്നു

'ലോകത്താകെ ഒരു മുരളീധരന്‍ മാത്രമേ ബിജെപിയില്‍ ഉള്ളോ?; ലിസ്റ്റിലുള്ള മുഴുവൻ പേരെക്കുറിച്ചും അന്വേഷിക്കട്ടെ'

ഐഫോണിനോട് കിടപിടിക്കും, നിരവധി എഐ ഫീച്ചറുകൾ; വരുന്നു മോട്ടോറോള സിഗ്നേച്ചര്‍ 27

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്