investment 
Business

പ്രായം എത്രയായി?, നിക്ഷേപം സുരക്ഷിതമാക്കാം; എന്താണ് 100 മൈനസ് ഏജ് റൂള്‍?

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന്റെ ചുവടുപിടിച്ച് എണ്ണവിലയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്ന് ഓഹരി വിപണി നേട്ടത്തിന്റെ പാതയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന്റെ ചുവടുപിടിച്ച് എണ്ണവിലയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്ന് ഓഹരി വിപണി നേട്ടത്തിന്റെ പാതയിലാണ്. മാസങ്ങളോളം നഷ്ടം രേഖപ്പെടുത്തിയിരുന്ന ഓഹരി വിപണിയിലാണ് ഉണര്‍വ് ദൃശ്യമായത്. ഇത് താത്കാലികമാണോ അതോ ഇനിയും വിപണി റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുമോ എന്ന കാര്യത്തില്‍ വരുംദിവസങ്ങളില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വഴി മാത്രമേ കൂടുതല്‍ വ്യക്തത കിട്ടുകയുള്ളൂ.

അസ്ഥിരമായ വിപണികളില്‍ റിസ്‌ക് മാനേജ് ചെയ്യുന്നതിനും ദീര്‍ഘകാലത്തേക്ക് സമ്പത്ത് കെട്ടിപ്പടുക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ട തന്ത്രങ്ങളിലൊന്നായാണ് അസറ്റ് അലോക്കേഷന്‍ കണക്കാക്കപ്പെടുന്നത്. നിക്ഷേപകര്‍ ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വര്‍ണം, മറ്റ് അസറ്റ് ക്ലാസുകള്‍ എന്നിവയില്‍ വൈവിധ്യവല്‍ക്കരണം നടത്തുക മാത്രമല്ല, തങ്ങളുടെ പ്രായം, സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവയ്ക്ക് അനുസൃതമായി നിക്ഷേപങ്ങളെ ക്രമീകരിക്കുകയും വേണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ ഘട്ടത്തില്‍ ഏറ്റവും ഉചിതമായ ഒരു നിക്ഷേപ തന്ത്രമായാണ് 100 മൈനസ് ഏജ് റൂളിനെ സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്.

എന്താണ് 100 മൈനസ് ഏജ് റൂള്‍?

ഒരു നിക്ഷേപകന്‍ തന്റെ പോര്‍ട്ട്ഫോളിയോയില്‍ എത്ര ശതമാനം ഇക്വിറ്റിയിലേക്ക് മാറ്റിവെക്കണം എന്ന് തീരുമാനിക്കാന്‍ 100ല്‍ നിന്ന് സ്വന്തം വയസ്സ് കുറയ്ക്കണം എന്നാണ് ഈ നിയമം നിര്‍ദ്ദേശിക്കുന്നത്. ഉദാഹരണത്തിന് 30 വയസ്സുള്ള ഒരു നിക്ഷേപകന് പോര്‍ട്ട്ഫോളിയോയുടെ ഏതാണ്ട് 70 ശതമാനം വരെ ഇക്വിറ്റിയിലേക്ക് മാറ്റിവെക്കാം. ഈ റൂള്‍ ആണ് പിന്തുടരുന്നതെങ്കില്‍ 60 വയസ്സുള്ള ഒരു നിക്ഷേപകന്‍ ഇക്വിറ്റി നിക്ഷേപം ഏകദേശം 40 ശതമാനമായി പരിമിതപ്പെടുത്തണം.

പ്രായം കുറഞ്ഞ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാന്‍ കൂടുതല്‍ സമയമുണ്ട്. അതിനാല്‍ അവര്‍ക്ക് വിപണിയിലെ ചാഞ്ചാട്ടങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍ വിരമിക്കലിനോട് അടുക്കുന്ന പ്രായമായ നിക്ഷേപകര്‍, റിസ്‌ക് കുറയ്ക്കാനും തങ്ങളുടെ മൂലധനം സുരക്ഷിതമായി സൂക്ഷിക്കാനുമായി കടപ്പത്ര നിക്ഷേപങ്ങളിലേക്കും മറ്റ് സ്ഥിരതയുള്ള അസറ്റുകളിലേക്കും കൂടുതല്‍ തുക മാറ്റിവെക്കേണ്ടതുണ്ട്.

പ്രായം അടിസ്ഥാനമാക്കിയുള്ള ഈ അലോക്കേഷന്‍ പ്രധാനമായും ഓഹരിയും കടപ്പത്രവും തമ്മിലുള്ള സന്തുലിതാവസ്ഥ തീരുമാനിക്കാന്‍ നിക്ഷേപകരെ സഹായിക്കുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും, ഇന്നത്തെ പല നിക്ഷേപകരും തങ്ങളുടെ വിപുലമായ പോര്‍ട്ട്ഫോളിയോ തന്ത്രത്തിന്റെ ഭാഗമായി സ്വര്‍ണം, വെള്ളി, ഗ്ലോബല്‍ ഫണ്ടുകള്‍ എന്നിവയിലേക്കും നിക്ഷേപം വൈവിധ്യവല്‍ക്കരിക്കാറുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ ഫോര്‍മുല എല്ലാവര്‍ക്കും ഒരേപോലെ ബാധകമാക്കാവുന്ന ഒരു പൊതു റൂളായി കാണരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പോര്‍ട്ട്ഫോളിയോ അലോക്കേഷന്‍ തീരുമാനിക്കുന്നതിന് മുന്‍പ് റിസ്‌ക് എടുക്കാനുള്ള ശേഷി , വരുമാനത്തിന്റെ സ്ഥിരത, നിക്ഷേപ ലക്ഷ്യങ്ങള്‍, നിലവിലുള്ള മറ്റ് ആസ്തികള്‍ എന്നിവയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

What is the 100 minus age rule? Experts explain 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ അവയവക്കടത്ത്; ഇഡി വലയിൽ പ്രമുഖ ആശുപത്രികളും ഡിടിപി കേന്ദ്രങ്ങളും

'ന്യൂനപക്ഷമേ ആഹ്ലാദിപ്പിന്‍!; ലീഗിന്റെ ചുണക്കുട്ടികള്‍ എവിടെ?; തങ്കലിപികളാല്‍' എഴുതപ്പെടും ഈ മൗനം!'

മദ്യനികുതി വെട്ടിക്കുറച്ചതിൽ പുകിൽ; നയം വേറെ, നികുതി വേറെയെന്ന് എക്സൈസ് മന്ത്രി ; 'യുടേൺ മുന്നണി'യെന്ന് പ്രതിപക്ഷം

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?, യുഎസ് തീരുമാനിച്ചാല്‍ വില കുറയാം; പുതിയ പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാക്‌സ്

ഇംഗ്ലണ്ടിനെതിരെ രോഹിതും വിരാടും കളിക്കും; അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ജയ്സ്വാള്‍ പുറത്ത്