സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവരുടെ ആദ്യ ചോയ്‌സ് ആണ് സ്ഥിര നിക്ഷേപങ്ങള്‍. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി രണ്ടു തരത്തിലുള്ള സ്ഥിര നിക്ഷേപമാണ് വാഗ്ദാനം ചെയ്യുന്നത്.
കോളബിള്‍, നോണ്‍ കോളബിള്‍ എന്നി പേരുകളിലാണ് സ്ഥിര നിക്ഷേപം. നിക്ഷേപിക്കുന്നതിന് മുമ്പ്, ഈ രണ്ടില്‍ ഏതാണ് ഏറ്റവും മികച്ച ചോയ്‌സ് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
കോളബിള്‍ ബാങ്ക് എഫ്ഡി
സാധാരണ സ്ഥിര നിക്ഷേപമാണിത്. നിക്ഷേപകര്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തുകയുടെ ഒരു ഭാഗമോ പൂര്‍ണ്ണമായോ പിന്‍വലിക്കാന്‍ ഇത് അനുവദിക്കുന്നു. എന്നിരുന്നാലും, ബാങ്കുകളും നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും കാലാവധി തീരുംമുന്‍പ് പണം പിന്‍വലിക്കുമ്പോള്‍ പിഴ ചുമത്തിയേക്കാം. ഈ ഫ്‌ലെക്്‌സിബിലിറ്റിയാണ് ഈ സ്‌കീമിന്റെ സവിശേഷത.
കാലാവധി കഴിയുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ അനുവദിക്കുന്നത് അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. പലിശനിരക്ക് കുറവായിരിക്കാം എങ്കിലും, ഈ ഫ്‌ലെക്്‌സിബിലിറ്റിയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഈ എഫ്ഡികളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക താരതമ്യേന കുറവാണ്. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് പോലും എളുപ്പത്തില്‍ നിക്ഷേപിക്കാനും വൈവിധ്യവല്‍ക്കരിക്കാനും അനുവദിക്കുന്നു.
നോണ്‍ കോളബിള്‍ ബാങ്ക് എഫ്ഡി
നോണ്‍ കോളബിള്‍ എഫ്ഡി എന്നത് ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ്. അതില്‍ നിക്ഷേപം ഒരു നിശ്ചിത കാലയളവിലേക്ക് ലോക്ക് ചെയ്തിരിക്കുന്നു. കാലാവധി തീരും മുന്‍പുള്ള പിന്‍വലിക്കലുകള്‍ അനുവദനീയമല്ല. പ്രാരംഭ നിക്ഷേപ തുക സാധാരണയായി കൂടുതലാണ്. പക്ഷേ പകരമായി, ഇത് ആകര്‍ഷകവും ഉയര്‍ന്നതുമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ എഫ്ഡികളില്‍ നിന്നുള്ള കാലാവധി തീരുംമുന്‍പുള്ള പിന്‍വലിക്കലുകള്‍ അക്കൗണ്ട് ഉടമയുടെ മരണം അല്ലെങ്കില്‍ പാപ്പരത്തം പോലുള്ള വളരെ പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ സാധ്യമാകൂ. ഇത് നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates