Kerala State Onam Bumper Lottery file
Business

30 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചാല്‍ എന്തുചെയ്യണം?; അറിയാം നടപടിക്രമം

30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ശനിയാഴ്ചയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ശനിയാഴ്ചയാണ്. 500 രൂപയാണ് ടിക്കറ്റ് വില. അന്നേദിവസം ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ആണ് നറുക്കെടുപ്പ് നിര്‍വഹിക്കുക. ചടങ്ങില്‍ പൂജ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും.

തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും. 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബംപര്‍ ടിക്കറ്റിന്റെ വില്‍പന ആരംഭിച്ചത്.

തിരുവോണ ബംപര്‍ ലോട്ടറിയുടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായാല്‍ എന്തു ചെയ്യണം?

സമ്മാനത്തിന് അര്‍ഹനായാല്‍ എത്രയും പെട്ടെന്ന് ലോട്ടറി ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കുക എന്നതാണ് പ്രധാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട രേഖകളോടെ ലോട്ടറി സമര്‍പ്പിക്കുകയാണെങ്കില്‍ ഏതാണ്ട് 15, 20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടില്‍ പണം വരും.

നടപടിക്രമം

ലോട്ടറി ടിക്കറ്റിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടാതിരിക്കാന്‍ ആദ്യമായി ചെയ്യേണ്ടത് ടിക്കറ്റിന്റെ പുറത്ത് പേരും ഒപ്പും രേഖപ്പെടുത്തുക എന്നതാണ്

കൈയില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായി വേണം

പാന്‍ കാര്‍ഡ് ഇല്ലാത്ത ആളാണെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കണം. (പാന്‍ കാര്‍ഡ് ലഭിക്കാന്‍ 15 ദിവസം എടുക്കും)

ആര്‍ബിഐയുടെ അംഗീകാരമുള്ള ബാങ്കുകളില്‍ ബാങ്ക് അക്കൗണ്ട് വേണം

സമ്മാനാര്‍ഹമായ ടിക്കറ്റും പാന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ബാങ്ക് വിശദാംശങ്ങളുമായാണ് സമര്‍പ്പിക്കേണ്ടത്

ഒന്നെങ്കില്‍ അംഗീകൃത ലോട്ടറി ഏജന്‍സിയില്‍ ടിക്കറ്റ് ഏല്‍പ്പിക്കുക, അല്ലെങ്കില്‍ ആര്‍ബിഐ അംഗീകൃത ബാങ്കിലോ ജില്ലാ ലോട്ടറി ഓഫീസിലോ ടിക്കറ്റ് ഏല്‍പ്പിക്കുക.

30 ദിവസത്തിനകം ടിക്കറ്റ് ഏല്‍പ്പിക്കാന്‍ മറക്കരുത്

30 ദിവസത്തിനകം ടിക്കറ്റ് ഏല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജില്ലാ ലോട്ടറി ഓഫീസറെ നേരിട്ട് കണ്ട് എന്തുകൊണ്ട് ലോട്ടറി നേരത്തെ ഏല്‍പ്പിക്കാന്‍ സാധിച്ചില്ല എന്ന കാരണം ബോധ്യപ്പെടുത്തി ടിക്കറ്റ് സമര്‍പ്പിക്കണം

ഈ 30 ദിവസം ഗ്രേസ് പീരീഡ് കാലത്തും ടിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോട്ടറി ഡയറക്ടറേറ്റില്‍ പോയി ഡയറക്ടറെ കണ്ട് എന്തുകൊണ്ട് നേരത്തെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്ന കാര്യം ബോധ്യപ്പെടുത്തണം.

സമ്മാനത്തിന് അര്‍ഹമായ 90 ദിവസത്തിനകം ടിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ പണമാക്കി മാറ്റാന്‍ ബുദ്ധിമുട്ട് ആണ് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

What is the next step if you win the 30 crore Thiruvonam Bumper?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല: അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തതെന്ന് മന്ത്രി കെ. മുരളീധരൻ

'നന്നായി പഠിപ്പിക്കുക, നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക, അതായിരുന്നു മനസിൽ'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് മനോജ് കെ ജയൻ

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി; കോസ്റ്റൽ പൊലീസ് എസ്ഐക്ക് സസ്പെൻഷൻ

പത്താം ക്ലാസ് പാസായത് ജനിക്കുന്നതിന് മുമ്പോ? നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥിയുടെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേട്: കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്