Today's Rashi Phalam November 09| പ്രണയം വിവാഹത്തിൽ കലാശിക്കും, വിദേശത്തുള്ള മക്കളിൽ നിന്ന് സന്തോഷ വാർത്ത

ഇന്നത്തെ നക്ഷത്രഫലം – 9-11-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

തൊഴിൽരംഗത്ത് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾ മാറി അനുകൂല സാഹചര്യമുണ്ടാകും. പ്രണയ ബന്ധത്തിൽ വിവാഹത്തിലേക്കുള്ള തീരുമാനമുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ദൂരസ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് മടങ്ങിവരാൻ അവസരമുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളിൽ നേട്ടം കൈവരിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പ്രതീക്ഷിച്ചിരുന്ന വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ഉദ്യോഗത്തിൽ പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. വിവാഹാലോചനകൾക്ക് മുതിർന്നവരുടെ പിന്തുണ ലഭിക്കും.

കർക്കടക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകും. തൊഴിൽരംഗത്ത് നേരിട്ടിരുന്ന തടസ്സങ്ങൾക്ക് പരിഹാരമുണ്ടാകും. വാഹനം മാറ്റിവാങ്ങാനുള്ള ആഗ്രഹം സഫലമാകും.

Daily Horoscope
നെതന്യാഹുവിന് കണ്ടകശനി, ജ്യോതിഷപ്രകാരം ജനുവരിയില്‍ അനുകൂല മാറ്റങ്ങള്‍

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

മേലധികാരികളിൽനിന്ന് അനുകൂലമായ പരിഗണന ലഭിക്കും. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയുണ്ട്. വസ്തു സംബന്ധമായ ഇടപാടുകൾ നടത്താൻ കഴിയും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഉപരിപഠനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരമുണ്ടാകും. കുടുംബത്തിൽ സ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തും. വ്യാപാരത്തിൽ പുതിയ പങ്കാളിയെ ലഭിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനുള്ള മാർഗം തെളിയും. യാത്രകൾ പ്രയോജനകരമാകും. യുവാക്കളുടെ വിവാഹം തീരുമാനിക്കും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനുള്ള അറിയിപ്പുണ്ടാകും. വീട് നിർമാണത്തിൽ പുരോഗതിയുണ്ടാകും. വിദേശത്തുള്ള മക്കളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

തൊഴിൽ തേടുന്നവർക്ക് അർഹമായ അവസരം ലഭിക്കും. ദൂരയാത്രകൾക്ക് തയ്യാറെടുക്കും. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിൽ ആശ്വാസമുണ്ടാകും. വരുമാനം വർധിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വിദേശത്ത് താമസിക്കുന്നവർക്ക് നാട്ടിൽ സ്വത്ത് വാങ്ങാൻ സാധിക്കും. ഉദ്യോഗത്തിൽ അംഗീകാരവും അധികാരവും ലഭിക്കും. സഹോദരനുമായുള്ള തർക്കങ്ങൾക്ക് പരിഹാരമുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിക്കാൻ സാധിക്കും. വിദേശത്ത് പഠിക്കുന്നവർക്ക് തുടർപഠനത്തിന് അനുകൂല സാഹചര്യമുണ്ടാകും. ഭൂമി സംബന്ധമായ ഇടപാടുകൾ നടക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പുതിയ സംരംഭത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ വിജയം നേടാനാകും. കുടുംബത്തിലെ വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടാകും.

Daily Horoscope
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് അവസാനിപ്പിക്കുക, ക്ഷമ കാണിക്കുക
Summary

Daily Horoscope Today's Rashi Phalam November 09

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER