ന്യൂഡല്ഹി: മാര്ച്ചില് 47 ലക്ഷം അക്കൗണ്ടുകള് നിരോധിച്ചതായി ഇന്സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഇതില് 17 ലക്ഷം അക്കൗണ്ടുകള് നിരോധിച്ചത്, ഉപയോക്താക്കളില് നിന്ന് പരാതികള് വരുന്നതിന് മുന്പ് മുന്കൂട്ടി കണ്ടാണെന്നും വാട്സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്ട്ടില് പറയുന്നു. ഫെബ്രുവരിയില് 46 ലക്ഷം അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.
കേന്ദ്രസര്ക്കാരിന്റെ ഐടി ചട്ടം അനുസരിച്ചാണ് നടപടി. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന് പരാതികളിന്മേല് നടപടി സ്വീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഐടി ചട്ടം. ഇതനുസരിച്ച് ഓരോ മാസവും സ്വീകരിച്ച നടപടികള് സോഷ്യല്മീഡിയകള് കേന്ദ്രസര്ക്കാരിനെ അറിയിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ് മാര്ച്ചില് 47 ലക്ഷം അക്കൗണ്ടുകള് നിരോധിച്ചതായി വാട്സ്ആപ്പ് അറിയിച്ചത്.
17 ലക്ഷത്തിന് പുറമേയുള്ള അക്കൗണ്ടുകള് ഉപയോക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നിരോധിച്ചത്. പ്ലാറ്റ്ഫോമില് മോശം പെരുമാറ്റം കണ്ടെത്തി തടയുന്നതിന് നൂതന സംവിധാനങ്ങളാണ് വാട്സ്ആപ്പ് പ്രയോജനപ്പെടുത്തുന്നത്്. സന്ദേശം അയക്കുന്ന സമയത്ത് മോശം ഉള്ളടക്കമാണ് എന്ന് കണ്ടെത്തുമ്പോഴോ, ഉപയോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലോ ആണ് വാട്സ്ആപ്പ് നടപടി സ്വീകരിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates