ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ് ആണോ? വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

ബ്രെഡ് നിർമിക്കുന്നതിന് യീസ്റ്റ് ആക്ടീവ് ആകാൻ പഞ്ചസാര ഉപയോഗിക്കാറുണ്ട്.
Bread healthy tips
Bread healthy tipsPinterest
Updated on: 
1 min read

ഈസി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയിൽ ബ്രെഡ് ഒരു പ്രധാന വിഭവമാണ്. ബ്രെഡ് ഓംലെറ്റ്, ബ്രെഡ് ടോസ്റ്റ് തുടങ്ങിയ നിരവധി വെറൈറ്റി വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. ബ്രെഡിലും പലതരമുണ്ട്. ക്ലാസിക്കൽ ബ്രെഡ് മുതൽ ബ്രൗൺ ബ്രെഡ് വരെ. ബ്രെഡ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ.

Bread healthy tips
എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

പഞ്ചസാര‌

ബ്രെഡ് നിർമിക്കുന്നതിന് യീസ്റ്റ് ആക്ടീവ് ആകാൻ പഞ്ചസാര ഉപയോ​ഗിക്കാറുണ്ട്. അതിനാൽ ബ്രെഡ് വാങ്ങുമ്പോൾ ലേബൽ പ്രത്യേകം ശ്രദ്ധിക്കുക ബ്രെഡിൽ പഞ്ചസാര എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കുക. ചിലർ ബ്രെഡിന്റെ ഈർപ്പം നിലനിർത്തുന്നതിന് പഞ്ചസാര അധികം ചേർക്കാറുണ്ട്.

ഉപ്പ്

പഞ്ചസാര പോലെ തന്നെ ബ്രെഡിൽ അളവിൽ കൂടുതൽ ഉപ്പ് ഉപയോ​ഗിക്കാനും സാധ്യതയുണ്ട്. ഉപ്പ് ഒരു അഡിറ്റീവായി പ്രവർത്തിക്കുന്നു. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ, ഒരു കഷ്ണം ബ്രെഡിൽ 100 മുതൽ 200 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബ്രെഡ് വാങ്ങുന്നതിന് മുൻപ് ലേബൽ പരിശോധിച്ച് ഉപ്പിന്റെ അളവു ഉറപ്പാക്കിയ ശേഷം വാങ്ങുക.

Bread healthy tips
മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

ചേരുവകൾ

ബ്രൗൺ ബ്രെഡ്, ​ഗോതമ്പ് ബ്രെഡ്, മൾട്ടി-​ഗ്രെയിൻ ബ്രെഡ് എന്നിങ്ങനെ പല വെറൈറ്റി ബ്രെഡുകളുണ്ട്. അവ ആരോ​ഗ്യകരവുമാണ്. എന്നാൽ ബ്രെഡ് പാക്കറ്റിന് മുന്നിൽ പറയുന്നതാകണമെന്നില്ല കമ്പനി പിന്നിലെ ലേബലിൽ പറയുക. ബ്രെഡിന്റെ രുചിയും ചെലവും കുറയ്ക്കുന്നത് മറ്റ് ചേരുവകളും ഇവയ്ക്കൊപ്പം ചേർക്കും. അതിനാൽ ലേബൽ നോക്കി ചേരുവകൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം ബ്രെഡ് തെരഞ്ഞെടുക്കുക.

കാലാവധി

എല്ലാ ഭക്ഷണങ്ങൾക്കും ഉപയോഗിക്കാനുള്ള കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞ ബ്രെഡ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമാണ്. അതുകൊണ്ട് പാക്കിന് പിന്നിലെ കാലാവധി തീയതി കൃത്യമായി പരിശോധിക്കണം.

പ്രിസർവേറ്റീവുകൾ

ബ്രെഡ് ഫ്രഷ് ആയിരിക്കാൻ മിക്ക കമ്പനികളും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ഉപയോ​ഗിക്കും. ഇതാണ് ബ്രെഡിന്റെ രുചിക്ക് പിന്നിൽ. എന്നാൽ അഡിറ്റീവുകൾ ചേർന്ന ബ്രെഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

ഫൈബർ

ബ്രെഡ് നിർമാണത്തിൽ പ്രോസസിങ് സമയത്ത് നാരുകൾ വലിയ തോതിൽ നഷ്ടമാകാൻ സാധ്യതയുണ്ട്. എന്നാൽ നാരുകൾ നിലനിർത്തിയും ബ്രെഡ് നിർമിക്കാം. അത്തരം ബ്രെഡുകൾ ലേബൽ നോക്കി പരിശോധിച്ച ശേഷം വാങ്ങിക്കാവുന്നതാണ്.

Bread healthy tips
രണ്ട് നേരം പല്ലു തേച്ചിട്ടും ​വായ്നാറ്റം മാറുന്നില്ലേ? ഇത് ഒരു സൂചനയാകാം
Bread healthy tips
കുളി കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
Bread healthy tips
ഉറക്കം കെടുത്തുന്ന ദൈനംദിന ശീലങ്ങൾ; അറിയാതെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഒഴിവാക്കാം
Summary

Six things that should remember before buying bread

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com