പ്രതീകാത്മക ചിത്രം 
Business

ചാനലില്‍ ഇനി ഭൂരിപക്ഷ അഭിപ്രായം തേടാം; പോള്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ചാനലില്‍ പോള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സആപ്പ് അവതരിപ്പിച്ചു. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. 

ചാനലില്‍ ചാറ്റ് അറ്റാച്ച്‌മെന്റ് മെനുവിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പോള്‍ സൃഷ്ടിക്കുന്നതില്‍ ചാനല്‍ ഉടമകള്‍ക്ക് പൂര്‍ണമായി നിയന്ത്രണം നല്‍കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. ഒന്നിലധികം ഉത്തരം നല്‍കുന്നത് ഒഴിവാക്കി ഒരെണ്ണം മാത്രം തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധത്തില്‍ ക്രമീകരണം ഒരുക്കാന്‍ ചാനല്‍ ഉടമകള്‍ക്ക് കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ചാനല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പോളില്‍ വോട്ട് ചെയ്യുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമാണ് പങ്കെടുത്തവര്‍ക്ക് അറിയാന്‍ സാധിക്കുകയുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

മന്ത്‌ലി ഇന്‍കം സ്‌കീമില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം എത്ര കിട്ടും?; ആര്‍ഡിയില്‍ നിക്ഷേപിച്ചാല്‍ ഡബിള്‍ ബെനഫിറ്റ്

പൊൻകുന്നത്ത് കള്ളുഷാപ്പിൽ മോഷണം; ഭിത്തിയുടെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പികൾ 'തൂക്കി'

ലെവല്‍ 2 അഡാസ്, പുതിയ എന്‍ജിന്‍; മാരുതി ഫ്രോങ്ക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ് വരുന്നു, അറിയാം ഫീച്ചറുകള്‍

'ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല'; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ