പ്രതീകാത്മക ചിത്രം 
Business

എളുപ്പത്തില്‍ തിരിച്ചറിയാം, പ്രൊഫൈല്‍ വിവരങ്ങള്‍ ഇനി ചാറ്റില്‍; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതില്‍ പ്രത്യേക താത്പര്യമാണ് വാട്‌സ്ആപ്പ് സ്വീകരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതില്‍ പ്രത്യേക താത്പര്യമാണ് വാട്‌സ്ആപ്പ് സ്വീകരിക്കുന്നത്. ഇക്കൂട്ടത്തില്‍ പുതിയതായി അവതരിപ്പിച്ചതാണ് 
ചാറ്റില്‍ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. ഭാവിയില്‍ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപയോക്താവ് ആര്‍ക്കാണോ മെസേജ് ചെയ്യുന്നത്, അയാള്‍ ഓഫ്‌ലൈനില്‍ ആണെങ്കില്‍ പോലും പ്രൊഫൈല്‍ വിവരങ്ങള്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. ഉപയോക്താക്കളുടെ നീണ്ടക്കാലത്തെ ആവശ്യം കണക്കിലെടുത്താണ് വാട്‌സ്ആപ്പ് ഫീച്ചര്‍ വികസിപ്പിച്ചത്. പ്രൊഫൈല്‍ വിവരങ്ങള്‍ എളുപ്പം മനസിലാക്കി ആളെ തിരിച്ചറിയുന്നതിന് സഹായകമായ നിലയിലാണ് പുതിയ ഫീച്ചര്‍. 

നിലവില്‍ ചാറ്റ് ഇന്‍ഫര്‍മേഷന്‍ സക്രീനില്‍ പോയാല്‍ മാത്രമേ പ്രൊഫൈല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് അതിന്റെ ആവശ്യമില്ല. ചാറ്റില്‍ തന്നെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആരെങ്കിലും പ്രൊഫൈല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അറിയാന്‍ ഇതുവഴി സാധിക്കും. എങ്കിലും പുതിയ ഫീച്ചറും ഉപയോക്താവിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട സെറ്റിങ്ങ്‌സിന് വിധേയമായിരിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT