പ്രതീകാത്മക ചിത്രം 
Business

ഇനി എല്ലാം എളുപ്പം, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്‌ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ചാറ്റ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആശയവിനിമയം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ 21 ഭാഷകളില്‍ മെഷീന്‍ ട്രാന്‍സലേഷന്‍ എത്തിയേക്കും. ഐഒഎസിലെ ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ കണ്ടെത്തി, ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം തെരഞ്ഞെടുത്ത വിവര്‍ത്തനം ചെയ്യാന്‍ കഴിയും വിധം മാനുവല്‍ 'ട്രാന്‍സലേഷന്‍' ഓപ്ഷനും ലഭ്യമാകും. ഈ ഫീച്ചര്‍ ചാറ്റ് വിന്‍ഡോയില്‍ നടപ്പിലാക്കാന്‍ സാധിക്കും.

വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് ചാറ്റ് ട്രാന്‍സലേഷന്‍: ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ ബില്‍ഡില്‍ ചാറ്റ് വിന്‍ഡോയിലെ 'ചാറ്റ് ട്രാന്‍സലേഷന്‍' ടോഗിളിലേക്കുള്ള റഫറന്‍സുകള്‍ ഉള്‍പ്പെടുന്നു, ഇത് ആക്ടിവേറ്റ് ചെയ്താല്‍ എല്ലാ പുതിയ ഇന്‍കമിങ് സന്ദേശങ്ങളും യാന്ത്രികമായി വിവര്‍ത്തനം ചെയ്യും. ഈ ടൂള്‍ വഴി, ഉപയോക്താക്കള്‍ക്ക് വിവര്‍ത്തനം ചെയ്യേണ്ട ഭാഷയും ഏത് ഭാഷയിലേക്കാണ് വിവര്‍ത്തനം ചെയ്യേണ്ടതെന്നും തെരഞ്ഞെടുക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഫീച്ചര്‍ ഉപയോഗിക്കാം. സാധാരണ വാട്‌സ്ആപ്പ് സന്ദേശങ്ങളെപ്പോലെ, വിവര്‍ത്തനം ചെയ്ത ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ആയിരിക്കും. ആദ്യ ഘട്ടത്തില്‍ വാട്സ്ആപ്പിന്റെ ട്രാന്‍സലേഷന്‍ ഫീച്ചര്‍ ഏകദേശം 21 ഭാഷകളില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഓഫ്ലൈനില്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

WhatsApp for iOS may soon allow automatic message translation: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കണ്ണൂര്‍ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റില്‍ പങ്കെടുത്ത് ഐഷി ഘോഷ് മടങ്ങി