വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ ഫീച്ചറുകള്‍ എക്‌സ്
Business

ജിഫി സ്റ്റിക്കര്‍ ശേഖരം, സ്റ്റിക്കര്‍ മേക്കര്‍; വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ ഫീച്ചറുകള്‍

വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജിഫിയുടെ സ്റ്റിക്കര്‍ ശേഖരത്തില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് മികച്ച സ്റ്റിക്കറുകള്‍ ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. യുഎസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഡാറ്റാബേസായ ജിഫിയുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സ്റ്റിക്കറുകള്‍ കൊണ്ടുവരുകയാണ് വാട്‌സ്ആപ്പ്.

വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ലഭ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നല്‍കുന്ന സംഭാഷണ സഹായിയായ മെറ്റാ എഐ ഉപയോഗിച്ച് മികച്ച സ്റ്റിക്കറുകള്‍ രൂപകല്‍പന ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍.

ഉപയോക്താക്കള്‍ക്ക് ജിഫിയുടെ സ്റ്റിക്കര്‍ ശേഖരത്തില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് മികച്ച സ്റ്റിക്കറുകള്‍ ലഭിക്കും. ആപ്ലിക്കേഷനില്‍ നിന്ന് പുറത്തുപോകാതെ തന്നെ റെലവന്റ് സ്റ്റിക്കറുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കും. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പുചെയ്യാനും മുന്‍ഗണന അനുസരിച്ച് കണ്ടെത്താനും കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൂടാതെ, കസ്റ്റം സ്റ്റിക്കര്‍ മേക്കര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ജനുവരിയില്‍ ഐഒഎസ് പ്ലാറ്റ്ഫോമിനായി അവതരിപ്പിച്ചിരുന്നു, നിലവിലുള്ള ഒരു ചിത്രം തെരഞ്ഞെടുക്കാനും അതിന് മുകളില്‍ കട്ടൗട്ട്, ടെക്സ്റ്റ്, ഡ്രോയിങ് തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. സ്റ്റിക്കര്‍ ട്രേയില്‍ സേവ് ചെയ്തിരിക്കുന്ന മുമ്പ് സൃഷ്ടിച്ച സ്റ്റിക്കറുകള്‍ എഡിറ്റുചെയ്യാനും കഴിയും.

ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന ഒരു സ്റ്റിക്കര്‍ ഉപയോക്താക്കള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ക്ക് മെറ്റാ എഐ വഴി സ്റ്റിക്കര്‍ സൃഷ്ടിക്കാം. യുഎസിലെ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാണ്. ഫീച്ചര്‍ സ്പാനിഷ്, ബഹാസ ഇന്തോനേഷ്യ ഭാഷകളിലും ലഭ്യമാണ്. ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകാന്‍ കുറച്ചുകൂടി കാത്തിരിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍