പ്രതീകാത്മക ചിത്രം 
Business

കോളുകളില്‍ ലൊക്കേഷനും ഐപി വിലാസവും കാണാനാകില്ല; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഫീച്ചര്‍ നടപ്പില്‍ വരുന്നതോടെ കോള്‍ ചെയ്യുന്നവരുടെ  ലൊക്കേഷനും ഐപി വിലാസവും മറച്ച് വെയ്ക്കപ്പെടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്ട്‌സ്ആപ്പ് കോളുകളില്‍ ഐപി അഡ്രസ് സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. ഫീച്ചര്‍ നിലവില്‍ ചില ബീറ്റ ടെസ്‌റ്റേഴ്‌സിന് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെയും സ്വകാര്യതയുടെയും ഒരു അധിക പാളി നല്‍കുന്നതാണ്. 

റിപ്പോര്‍ട്ട് അനുസരിച്ച്, പ്രൈവസി സെറ്റിങ്‌സില്‍ ഉപയോക്താക്കള്‍ക്ക് ഒരു പുതിയ വിഭാഗം ലഭ്യമാകും. വോയ്‌സ്, വീഡിയോ  കോളുകള്‍   സുരക്ഷിതമാക്കാന്‍ 'പ്രൊട്ടക്ട് ഐപി അഡ്രസ് ഇന്‍ കോള്‍സ്' എന്ന ഓപ്ഷന്‍ ലഭ്യമാകും. 

ഫീച്ചര്‍ നടപ്പില്‍ വരുന്നതോടെ കോള്‍ ചെയ്യുന്നവരുടെ  ലൊക്കേഷനും ഐപി വിലാസവും മറച്ച് വെയ്ക്കപ്പെടും. ഇതോടെ പ്ലാറ്റ്‌ഫോമിന് കൂടുതല്‍ സുരക്ഷ വര്‍ദ്ധിക്കും. നിങ്ങളുടെ ഡിവൈസിലൂടെ ചെയ്യുന്ന കോളുകള്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറിലൂടെ സുരക്ഷിതമായി റൂട്ട് ചെയ്യപ്പെടും

ഈ ഫീച്ചര്‍ നടപ്പാകുന്നതോടെ കോളുകള്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റായി തുടരും. അജ്ഞാത അക്കൗണ്ടുകള്‍ ഉള്‍പ്പെടുന്ന സാഹചര്യങ്ങളില്‍ സ്വകാര്യത സംരക്ഷിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ഈ ഫീച്ചര്‍ സഹായകമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സ്വകാര്യത ഫീച്ചര്‍ ഐഒഎസില്‍ നിന്ന് ടെസ്റ്റ്‌ഫൈ്‌ളൈറ്റ് ആപ്പ് ഉപയോഗിക്കുന്ന വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പുയോഗിക്കുന്നവര്‍ക്ക് ലഭ്യമാണ്. 

ചാനല്‍ അപ്‌ഡേറ്റുകള്‍ക്കായുള്ള പ്രതികരണങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള ഒരു ഫീച്ചറും വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ഏതെങ്കിലും കോണ്‍ടാക്റ്റുകള്‍ ഒരു ഇമോജി ഉപയോഗിച്ച് ഉള്ളടക്കത്തോട് പ്രതികരിച്ചിട്ടുണ്ടോ എന്ന് ഉടന്‍ തിരിച്ചറിയാന്‍ ഇത് ചാനല്‍ അഡ്മിന്‍മാരെ സഹായിക്കും. ഈ ഫീച്ചര്‍ ഇപ്പോള്‍ ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്, വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, പ്രേക്ഷകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ എത്തുന്ന ഉള്ളടക്കം തിരിച്ചറിയാന്‍ ഈ ഫീച്ചര്‍ ചാനല്‍ അഡ്മിന്‍മാരെ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT