പ്രതീകാത്മക ചിത്രം 
Business

അറിയാത്ത നമ്പറില്‍ നിന്നുള്ള മെസേജ് വന്നാല്‍ എന്തുചെയ്യണം?; പുതിയ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അറിയാത്ത നമ്പറില്‍ നിന്നുള്ള മെസേജ് വന്നാല്‍ ഉപയോക്താവിനെ ജാഗ്രതപ്പെടുത്തുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.

അറിയാത്ത നമ്പറില്‍ നിന്ന് മെസേജ് വന്നാല്‍ പുതിയ സ്‌ക്രീന്‍ തെളിഞ്ഞുവരുന്ന രീതിയിലാണ് ക്രമീകരണം. ഇത്തരത്തില്‍ മെസേജ് വന്നാല്‍ എന്തുചെയ്യണമെന്ന് നിര്‍ദേശിക്കുന്ന തരത്തിലാണ് സ്‌ക്രീന്‍. അറിയാത്ത നമ്പര്‍ ആയത് കൊണ്ട് ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താവിന് ഓപ്ഷന്‍ നല്‍കുന്ന തരത്തിലാണ് സംവിധാനം.

ഇതിന് പുറമേ ഏങ്ങനെ സുരക്ഷാ ഉറപ്പാക്കാമെന്ന ടിപ്പുകളും ഉപയോക്താവിന് നല്‍കും. അജ്ഞാത നമ്പറില്‍ നിന്നുള്ള മെസേജിന് മറുപടി നല്‍കുന്നതിന് മുന്‍പ് പ്രൊഫൈല്‍ ഫോട്ടോയും നെയിമും ഫോണ്‍ നമ്പറിലെ കണ്‍ട്രി കോഡും പരിശോധിക്കാന്‍ ഉപയോക്താവിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ടിപ്പുകള്‍. ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിനായി പുതിയ വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT