പ്രതീകാത്മക ചിത്രം 
Business

വാട്‌സ്ആപ്പിലൂടെയുള്ള തട്ടിപ്പുകള്‍ തടയല്‍; മുന്നറിയിപ്പുമായി കേന്ദ്രം

ഉപയോക്താക്കളുടെ വ്യക്തിവിവര ചോര്‍ച്ച വാട്‌സ്ആപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബിപിആര്‍ഡി വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വാട്‌സ്ആപ്പിലൂടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിന് മുന്നറിയിപ്പുമായി കേന്ദ്രം. വാട്‌സ്ആപ്പ് തട്ടിപ്പുകള്‍ രാജ്യത്ത് കൂടുകയാണെന്നും ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പൊലീസ് ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

വാട്‌സ്ആപ്പിലൂടെ ജോലി നല്‍കാമെന്ന് പറഞ്ഞും സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയും വ്യാപക തട്ടിപ്പ്
നടക്കുന്നുണ്ടെന്ന്  'ദ് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ്' (ബിപിആര്‍ഡി) അറിയിച്ചു. ഇങ്ങനെ എത്തുന്ന സന്ദേശങ്ങള്‍, കോളുകള്‍ എന്നിവ തട്ടിപ്പാകാമെന്നും ബിപിആര്‍ഡി മുന്നറിയിപ്പ് നല്‍കി. 

ഉപയോക്താക്കളുടെ വ്യക്തിവിവര ചോര്‍ച്ച വാട്‌സ്ആപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബിപിആര്‍ഡി വ്യക്തമാക്കി. വിയറ്റ്‌നാം, കെനിയ, ഇത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ ടെലിഫോണ്‍ കോഡുള്ള നമ്പരുകളില്‍ നിന്നാണ് ഭൂരിഭാഗം തട്ടിപ്പ് കോളുകളും എത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

മിഥുന മാസം: ആരോഗ്യവും കാലാവസ്ഥയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

SCROLL FOR NEXT