പ്രതീകാത്മക ചിത്രം 
Business

കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

പഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിന് കഴിയുംവിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

ഡെസ്‌ക് ടോപ്പ് ആപ്പിലാണ് ഈ സേവനം ലഭിക്കുക. മൈക്രോസോഫ്റ്റ് സ്‌റ്റോറില്‍ വിന്‍ഡോസ് 2.2246.4.0 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ഒരു ബീറ്റ പതിപ്പായതിനാല്‍, കോള്‍ ചരിത്രം ട്രാക്ക് ചെയ്യുന്ന സംവിധാനം മൊബൈലില്‍ ഉടന്‍ ലഭ്യമാവില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അടുത്തിടെയാണ്  'Do Not Disturb’ മോഡില്‍ പുതിയ അപ്‌ഡേറ്റ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. 'Do Not Disturb’ മോഡിലും മിസ്ഡ് കോള്‍ വന്നാല്‍ ഉപയോക്താവിന് അറിയാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 'Do Not Disturb’ മോഡിലായത് കൊണ്ടാണ് കോള്‍ എടുക്കാതിരുന്നത് എന്ന് സ്‌ക്രീന്‍ഷോട്ടിന്റെ സഹായത്തോടെ കോള്‍ വിളിച്ച ആളെ അറിയിക്കാനുള്ള സംവിധാനവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും