വാട്‌സ്ആപ്പ്  വാട്‌സ്ആപ്പ്
Business

സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനല്‍ പ്രമോഷനും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് ഉടന്‍

ഈ രണ്ട് ഫീച്ചറുകളും നേരത്തെ ആഡ്രേയിഡില്‍ പരീക്ഷിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനലുകള്‍ പ്രമോട്ട് ചെയ്യാനാകുന്ന ഫീച്ചറും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ഫീച്ചുറുകള്‍ ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാകും ലഭ്യമാകുക. സ്വകാര്യ ചാറ്റുകള്‍, ഗ്രൂപ്പുകള്‍, കോളുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ രണ്ട് ഫീച്ചറുകളും നേരത്തെ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഐഒഎസ് പതിപ്പായ 25.20.10.78നുള്ള ഏറ്റവും പുതിയ ബീറ്റയില്‍ ലഭ്യമായിട്ടുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ദൃശ്യമാകുന്ന പരസ്യങ്ങള്‍ 'സ്‌പോണ്‍സേര്‍ഡ്' എന്ന ലേബലോടെയാകും വരുക. ബിസിനസുകള്‍ക്ക് പ്രമോഷണല്‍ ഉള്ളടക്കം പങ്കിടാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഈ പരസ്യങ്ങള്‍ ഒഴിവാക്കാനോ, തടയാനോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനോ ഉള്ള ഓപ്ഷനുകളും ലഭ്യമാണ്.

ചാറ്റിങ് അനുഭവത്തെ തടസപ്പെടുത്താതെയാണ് സ്റ്റാറ്റസ് വിഭാഗത്തിലേക്ക് മാറ്റത്തക്ക വിധമാണ് ഈ പരസ്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വാട്‌സ്ആപ്പ് പറയുന്നു. ഭാഷ, പ്രദേശം, മുന്‍ പരസ്യ ഇടപെടലുകള്‍ തുടങ്ങിയ കുറഞ്ഞ ഡാറ്റ ഉപയോഗിച്ചാണ് പരസ്യങ്ങള്‍ കാണിക്കുന്നതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp will show ads in Status page, promote business Channels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT