സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത പ്രതീകാത്മക ചിത്രം
Business

നിങ്ങള്‍ വിചാരിക്കുന്ന വ്യക്തി സ്റ്റാറ്റസ് കണ്ടില്ലേ? വഴിയുണ്ട്, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യുന്ന ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങിയേക്കുമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേറ്റ് കൊണ്ടുവരാന്‍ വാട്‌സ്ആപ്പ്. സ്റ്റാറ്റസില്‍ സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുന്ന ഫീച്ചറാണ് പുതിയ അപ്‌ഡേറ്റില്‍ കൊണ്ടുവരുന്നത്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

ഉപയോക്തക്കളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യുന്ന ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങിയേക്കുമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ മെന്‍ഷന്‍ ചെയുന്ന സുഹൃത്തിന് സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ് എത്തും. സ്റ്റാറ്റസില്‍ ആരെയാണോ മെന്‍ഷന്‍ ചെയ്യുന്നത് ആ വ്യക്തിക്ക് മാത്രമെ ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറ്റ് ഉപയോക്താക്കള്‍ ഇത് കാണാതിരിക്കാന്‍ സ്വകാര്യതയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ സ്റ്റാറ്റസ് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയാണ് അപ്‌ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായതോ അല്ലെങ്കില്‍ പ്രത്യേക അവസരങ്ങളിലോ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പുതിയ അപ്‌ഡേറ്റ് കൂടുതല്‍ ഗുണം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു