sip investment പ്രതീകാത്മക ചിത്രം
Business

എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ ആശങ്ക വേണ്ട!; ഈ അഞ്ചു കാര്യങ്ങള്‍ ഓര്‍ക്കുക...

രണ്ട് വര്‍ഷമായി ഓഹരി വിപണിയില്‍ നിന്നുള്ള ആദായം കുറയുന്നത് ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

രണ്ട് വര്‍ഷമായി ഓഹരി വിപണിയില്‍ നിന്നുള്ള ആദായം കുറയുന്നത് ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപം നിര്‍ത്തുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്.

വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമ്പോഴും വിപണിയെ താങ്ങിനിര്‍ത്തുന്നത് എസ്ഐപി വഴിയുള്ള പണമൊഴുക്കാണ്. വിപണിയിലെ അസ്ഥിരത നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2024 സെപ്റ്റംബറിന് ശേഷം വിപണിയില്‍ അനിശ്ചിതത്വം കൂടിയതാണ് അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ വിപണിയുടെ ഇടിവ് താത്കാലികം മാത്രമാണെന്നും ദീര്‍ഘകാലത്തേയ്ക്ക് നോക്കുകയാണെങ്കില്‍ മികച്ച നേട്ടം ലഭിക്കാന്‍ എസ്ഐപികള്‍ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

എസ്‌ഐപി വ്യക്തിഗത സാമ്പത്തിക തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായി നിലനിര്‍ത്തേണ്ടതിനുള്ളസാമ്പത്തിക വിദഗ്ധരുടെ അഞ്ച് കാരണങ്ങള്‍ താഴെ:

1. വിപണിയുടെ സമയം നോക്കേണ്ടതില്ല

എസ്ഐപി നിക്ഷേപങ്ങള്‍ കൃത്യമായ ഇടവേളകളില്‍ തുടര്‍ച്ചയായി നടക്കുന്നവയാണ്. അതിനാല്‍ വിപണി ഉയര്‍ന്നു നില്‍ക്കുകയാണോ അതോ താഴ്ന്നു നില്‍ക്കുകയാണോ എന്ന് ഓര്‍ത്ത് നിക്ഷേപകര്‍ വിഷമിക്കേണ്ടതില്ല. വിപണി സാഹചര്യങ്ങള്‍ക്ക് വിധേയമായി, ഫിക്സഡ് ഡെപ്പോസിറ്റുകള്‍, യുലിപുകള്‍, ബോണ്ടുകള്‍ തുടങ്ങിയ പരമ്പരാഗത നിക്ഷേപ മാര്‍ഗ്ഗങ്ങളേക്കാള്‍ മികച്ച നേട്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് വിപണി വിദഗ്ധര്‍ അവകാശപ്പെടുന്നു.

2. റുപ്പി കോസ്റ്റ് ആവറേജ്

എസ്ഐപിയില്‍ വിപണിയില്‍ വില കുറയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകളും വില കൂടുമ്പോള്‍ കുറവ് യൂണിറ്റുകളും വാങ്ങുന്നു. ഇത് മൊത്തത്തിലുള്ള ശരാശരി നിക്ഷേപച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

3. സാമ്പത്തിക അച്ചടക്കവും നികുതി ആനുകൂല്യങ്ങളും

ഇത്തരം നിക്ഷേപ രീതികള്‍ നിക്ഷേപകരില്‍ അച്ചടക്കവും ക്ഷമയും വളര്‍ത്തുന്നു. വികാരങ്ങളുടെ പുറത്തുള്ള എടുത്തുചാടിയുള്ള തെറ്റായ തീരുമാനങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിന് 12.5% മാത്രമേ നികുതി ഈടാക്കൂ. അതും നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മാത്രം, ആദ്യത്തെ 1.25 ലക്ഷം വരെയുള്ള ലാഭത്തിന് നികുതി ഇളവുമുണ്ട്.

4. കൂട്ടുപലിശയുടെ ശക്തി

ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുമ്പോള്‍, അത് കൂട്ടുപലിശയുടെ ശക്തിയിലൂടെ വലിയൊരു സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും നിക്ഷേപിച്ച മ്യൂച്ചല്‍ ഫണ്ടിന്റെ മൊത്തം ആസ്തിയും വളര്‍ന്നുകൊണ്ടിരിക്കും.

5. അസ്ഥിരമായ വിപണിയിലും സ്ഥിരത

ആഗോള സംഭവങ്ങള്‍ കാരണം വിപണിയില്‍ അനിശ്ചിതത്വമോ ഇടിവോ ഉണ്ടായാല്‍ പോലും എസ്‌ഐപികള്‍ നിക്ഷേപ ശീലത്തെ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇത് കുടുംബത്തിന് വേണ്ടിയുള്ള ദീര്‍ഘകാല സാമ്പത്തിക ആസൂത്രണം എളുപ്പമാക്കുന്നു. കൂടാതെ, വിവേകപൂര്‍ണ്ണമായ നിക്ഷേപ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ ഇത് നിക്ഷേപകരെ പ്രാപ്തനാക്കുകയും ചെയ്യുന്നുവെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

Why SIPs should remain core to your personal finance strategy in 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസും സമൻസും സുപ്രീം കോടതി റദ്ദാക്കി

'അവ പേര് വാമിഖ ഡാ...', 20 വർഷം, 4 ഇൻഡസ്ട്രി; ആ ചുവന്ന റോസാപ്പൂ പോലെ ഒരു നായിക

ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് 16-ന് തുറക്കും; ദർശനം 17 മുതൽ

പഴയ സിം കാര്‍ഡ് റദ്ദാക്കിയില്ല, വ്യാജ തട്ടിപ്പ് കേസില്‍ കുടുങ്ങി; ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ് നിരപരാധിയായ മലയാളി

വിഭജന ഭീകരത അനുസ്മരണ ദിനം ആചരിച്ച് ബിജെപി ; ഇരകളുടെ ത്യാഗം അനുസ്മരിച്ച് കേന്ദ്രമന്ത്രിമാരും നേതാക്കളും