മികച്ച വരുമാനം നല്‍കും; ടൈം ഡെപ്പോസിറ്റിനെ കുറിച്ച് അറിയാം  എക്‌സ്
Business

മികച്ച വരുമാനം നല്‍കും; ടൈം ഡെപ്പോസിറ്റിനെ കുറിച്ച് അറിയാം

ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് സമാനമായി പോസ്റ്റ് ഓഫീസുകള്‍ വഴി പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച വരുമാനം നല്‍കുന്ന പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്ഥിര നിക്ഷേപത്തെക്കുറിച്ച് അറിയാം. പോസ്റ്റ് ഓഫീസുകളിലെ ഗ്യാരണ്ടീഡ്-ഇന്‍കം സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളിലൊന്നായ ഈ പദ്ധതി മികച്ച വരുമാനം നല്‍കുന്ന പദ്ധതിയാണ്.

ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് സമാനമായി പോസ്റ്റ് ഓഫീസുകള്‍ വഴി പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലേയ്ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കും. 1000 രൂപയ്ക്ക് പോസ്റ്റ് ഓഫീസില്‍ ടൈം ഡെപ്പോസിറ്റ് (ടിഡി) അക്കൗണ്ട് തുറക്കാം. പിന്നെ 100ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഈ അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്. ഇതില്‍ പരമാവധി നിക്ഷേപ പരിധിയില്ല. ത്രൈമാസത്തിലാണ് പലിശ കണക്കാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയായ ആര്‍ക്കും അൗണ്ട് തുറക്കാം. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും അക്കൗണ്ട് തുറക്കാം. ആദായ നികുതി ഇളവും ബാധകമായ പദ്ധതിയില്‍ 1 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനം പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 7080 രൂപ പലിശയായി ലഭിക്കും. രണ്ട് വര്‍ഷം ആകുമ്പോള്‍ 7 ശതമാനം പലിശയാണ്. ലഭിക്കുക 7190 രൂപ. മൂന്ന് വര്‍ഷം 7.1 ശതമാനം പലിശയില്‍ 7190 ലഭിക്കും. അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 7.5 ശതമാണ് പലിശ. ഒരു ലക്ഷം രൂപയ്ക്ക് 7710 രൂപയാണ് പലിശയിനത്തില്‍ ലഭിക്കുക.

എന്നാല്‍ ആറ് മാസം തികയുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിന്‍വലിക്കാന്‍ പാടില്ല. അക്കൗണ്ട് 6 മാസത്തിന് ശേഷവും 1 വര്‍ഷത്തിന് മുമ്പും പിന്‍വലിച്ചാല്‍ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്കാണ് ബാധകമാകുക. പാസ് ബുക്കിനൊപ്പം നിശ്ചിത അപേക്ഷാ ഫോറം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ