pension ai image
Business

20 വര്‍ഷം ജോലി ചെയ്താല്‍ ഇപിഎസ് പെന്‍ഷന്‍ എത്ര?; കണക്ക്

ഇപിഎഫ്ഒ വരിക്കാരുടെ നിര്‍ബന്ധിത പിഎഫ് ആനുകൂല്യത്തിനുള്ള വേതനപരിധി കേന്ദ്രസര്‍ക്കാര്‍ 25,000 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഇപിഎഫ്ഒ വരിക്കാരുടെ നിര്‍ബന്ധിത പിഎഫ് ആനുകൂല്യത്തിനുള്ള വേതനപരിധി കേന്ദ്രസര്‍ക്കാര്‍ 25,000 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ പരിധി 15,000 ആയിരുന്നു. പെന്‍ഷനുമായി ബന്ധപ്പെട്ട ശമ്പള പരിധി വര്‍ധിപ്പിച്ചത് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ വര്‍ധിക്കാന്‍ സഹായകമാകും. പ്രതിമാസ പെന്‍ഷനില്‍ 66 ശതമാനം വരെ വര്‍ധനയ്ക്ക് ശമ്പള പരിധി ഉയര്‍ത്തിയത് സഹായകരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

60 മാസത്തെ ശരാശരി ശമ്പളത്തെ ആകെ ജോലി ചെയ്ത വര്‍ഷം കൊണ്ട് ഗുണിച്ച ശേഷം 70 കൊണ്ട് ഹരിച്ചാണ് ഇപിഎഫ്ഒ പെന്‍ഷന്‍ കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫിലേക്ക് പിടിക്കുമ്പോള്‍ സമാനമായ നിലയില്‍ തുക അടയ്ക്കുന്ന തൊഴിലുടമയുടെ വിഹിതം വിഭജിക്കപ്പെടുന്നു. 8.33 ശതമാനം ഇപിഎസ് പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുകയും ശേഷിക്കുന്ന 3.67 ശതമാനം ജീവനക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്കുമാണ് വരവുവെയ്ക്കുന്നത്. ഇപിഎഫ്ഒ ചട്ടം അനുസരിച്ച് 20 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം സര്‍വീസ് ഉള്ള ജീവനക്കാരന് രണ്ടുവര്‍ഷത്തെ സര്‍വീസ് ബോണസിന് അര്‍ഹതയുണ്ട്. അത് അവരുടെ ആകെ പെന്‍ഷനബിള്‍ സര്‍വീസില്‍ അധികമായി ചേര്‍ക്കും.

പഴയ 15000 പരിധി അനുസരിച്ച് 20 വര്‍ഷത്തെ സേവനത്തിന് (രണ്ടു വര്‍ഷത്തെ ബോണസ് അടക്കം 22 വര്‍ഷം) 4714 ആണ് പ്രതിമാസ പെന്‍ഷനായി ലഭിക്കുക. എന്നാല്‍ ഇത് 25,000 പരിധിയായി ഉയര്‍ത്തിയതോടെ, പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ 7857 രൂപയായി ഉയരും. അതായത് പ്രതിമാസം 3143 രൂപ കൂടുതലായി ലഭിക്കും. പ്രതിമാസ ഇപിഎസ് പെന്‍ഷന് അര്‍ഹത നേടുന്നതിന് ജീവനക്കാര്‍ കുറഞ്ഞത് പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കണം. സാധാരണ പെന്‍ഷന്‍ 58-ാം വയസ് മുതലാണ് കൊടുത്തുതുടങ്ങുന്നത്.

Worked For Over 20 Years? Know How Much EPS Pension

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് നരനായാട്ട്': കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ പത്തിരട്ടി വില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒറ്റ ആപ്പില്‍; കുവൈത്തില്‍ വന്‍മാറ്റങ്ങള്‍

'മമ്മൂക്ക ഗുഡ് മോണിങ് പറഞ്ഞപ്പോള്‍ സുരേഷേട്ടന്‍ മിണ്ടാതെ പോയി, എല്ലാവരും ഞെട്ടി; ജോഷി സാര്‍ വിളിച്ചുവരുത്തി പറഞ്ഞത്...'

ബ്രിസ്ക് വാക്കിങ് പ്രതിരോധശേഷി കൂട്ടുമോ? ദിവസവും എത്രനേരെ നടക്കണം?

715 കിലോമീറ്റര്‍ റേഞ്ച്, ഡ്യുവല്‍ മോട്ടോര്‍; വരുന്നു ബെന്‍സിന്റെ ഇലക്ട്രിക് എസ് യുവി, ലോഞ്ച് നവംബര്‍ നാലിന്