ഇലോൺ മസ്ക്, നടാഷ ബസെറ്റ് 
Business

'ബാങ്ക് ബാലന്‍സ് അല്ല ബുദ്ധിയാണ് ആകർഷിച്ചത്'; ഇലോൺ മസ്ക് നടാഷ ബസെറ്റുമായി പ്രണയത്തിൽ  

മസ്‌കിന്റെ ഗള്‍ഫ്‌സ്ട്രീം എന്ന പ്രൈവറ്റ് ജെറ്റില്‍ നിന്ന് ബസെറ്റ് പുറത്തേക്കിറങ്ങുന്ന ചിത്രങ്ങൾ വൈറലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്ക് ഓസ്‌ട്രേലിയന്‍ നടി നടാഷ ബസെറ്റുമായി പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ലോസ് ആഞ്ചലസില്‍ വച്ച് മസ്‌കിന്റെ ഗള്‍ഫ്‌സ്ട്രീം എന്ന പ്രൈവറ്റ് ജെറ്റില്‍ നിന്ന് ബസെറ്റ് പുറത്തേക്കിറങ്ങുന്ന ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. 

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. 233 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് നിലവില്‍ അദ്ദേഹത്തിനുള്ളത്. 27കാരിയായ നടാഷ മസ്‌കിന്റെ ബാങ്ക് ബാലന്‍സ് കണ്ടല്ല മറിച്ച് അദ്ദേഹത്തിന്റെ ബുദ്ധിയിലാണ് ആകൃഷ്ടയായതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബസെറ്റും മസ്‌കുമായി ദീര്‍ഘനാളായി പരിചയമുണ്ടായിരുന്നെന്നും മുന്‍കാമുകി ഗ്രിംസുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇലോണ്‍ വളകെ സ്മാര്‍ട്ടും ഇന്ററസ്റ്റിങ്ങും ആയതിനാലാണ് ബസെറ്റ് പ്രണയത്തിലായതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അവര്‍ പരസ്പരം ഇഷ്ടപ്പെടുന്നു. ഒപ്പം ധാരാളം സമയം ചെലവഴിക്കാറുമുണ്ട്. 

നടാഷ ബസെറ്റ്

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ 2021 സെപ്റ്റംബറിലാണ് കനേഡിയൻ ​ഗായികയും ​ഗ്രാമി പുരസ്കാര ജേതാവുമായ  ​ഗ്രിംസുമായി മസ്‌ക് വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് ഒരു വയസ്സുള്ള ഒരു മകനുണ്ട്. ഇതിനുമുൻപ് കനേഡിയൻ എഴുത്തുകാരി ജസ്​റ്റിൻ വിൽസണുമായി വിവാഹമോചനം നേടിയിരുന്നു മസ്​ക്​. വെസ്​റ്റ്​ വേൾഡ്​ താരം തുലാല റിലെയെ രണ്ടുതവണ വിവാഹം ചെയ്​തിട്ടുണ്ട്​. ഈ ബന്ധവും പിരിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT