ഷവോമിയുടെ 15 സീരീസ് Image Credit: Xiaomi
Business

200 എംപി ലൈക്ക കാമറ, 6000 എംഎഎച്ച് ബാറ്ററി; ഷവോമി 15 സീരീസ് ഫോണുകള്‍ ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 15 സീരീസ് ഫോണുകള്‍ ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 15 സീരീസ് ഫോണുകള്‍ ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക.

ആമസോണ്‍ ഇന്ത്യ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയില്‍ ഫോണുകള്‍ ലഭ്യമാകും. ഷവോമി 15 മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് വിപണിയില്‍ എത്തുക. അതേസമയം ഷവോമി 15 അള്‍ട്രാ സില്‍വര്‍ ക്രോം നിറത്തില്‍ മാത്രമേ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ.

120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.36 ഇഞ്ച് LTPO OLED ഡിസ്പ്ലേയുമായാണ് ഷവോമി 15 വരിക. 12GB റാമും 1TB UFS 4.0 വരെ സ്റ്റോറേജ് ഓപ്ഷനുകളും പിന്തുണയ്ക്കുന്ന സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററി ശേഷിയും പ്രതീക്ഷിക്കുന്നു.

50MP മെയിന്‍ സെന്‍സര്‍ ഉള്‍ക്കൊള്ളുന്ന ലൈക്ക കാമറ സജ്ജീകരണവും 12MP അള്‍ട്രാവൈഡ് ലെന്‍സും 3x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന 10MP ടെലിഫോട്ടോ ലെന്‍സും കാമറ വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് കരുതുന്നു. ഷവോമി 15 അള്‍ട്രായ്ക്ക് 120Hz റിഫ്രഷ് റേറ്റും 2K റെസല്യൂഷനുമുള്ള 6.73 ഇഞ്ച് ക്വാഡ്കര്‍വ്ഡ് LTPO OLED ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 16GB വരെ റാമും 1TB ഇന്റേണല്‍ സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് SoC ഫോണില്‍ ഉണ്ടായേക്കും. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,100 mAh ശേഷിയുള്ള ബാറ്ററിയായിരിക്കും ഫോണിന്റെ മറ്റൊരു കരുത്ത്.

50 MP മെയിന്‍ സെന്‍സര്‍, 50 MP അള്‍ട്രാവൈഡ് ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂം ഉള്ള 200 MP പെരിസ്‌കോപ്പ്സ്റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്‍പ്പെടെ വിപുലമായ ലൈക്ക കാമറ സംവിധാനവും ഫോണ്‍ അവതരിപ്പിച്ചേക്കും. ഉയര്‍ന്ന നിലവാരമുള്ള സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും അനുയോജ്യമായ 32 MP ഫ്രണ്ട് ഫേസിംഗ് കാമറ രണ്ട് മോഡലുകളിലും പ്രതീക്ഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

'ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല', പൊലീസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിലേക്ക്

അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്, എസ്‌ഐആറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT