റെഡ്മി ഫോണ്‍, ട്വിറ്റര്‍ 
Business

ബജറ്റ് ഫ്രണ്ട്‌ലി ഫോണുമായി വീണ്ടും റെഡ്മി, ഫൈവ് ജി സപ്പോര്‍ട്ടോടെ 12 സീരിസ്; ഇന്ന് ഷവോമി പുറത്തിറക്കുന്നത് നാലു ഉല്‍പ്പന്നങ്ങള്‍ 

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ഉപബ്രാന്‍ഡായ റെഡ്മി 12 സീരിസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ഉപബ്രാന്‍ഡായ റെഡ്മി 12 സീരിസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് അവതരിപ്പിക്കും. റെഡ്മി 12 ഫൈവ് ജി, ഫോര്‍ ജി വേരിയന്റുകളാണ് അവതരിപ്പിക്കുന്നത്. 

റെഡ്മി 12 ഫോര്‍ ജി വേരിയന്റ് ഇതിനോടകം തന്നെ ആഗോള വിപണിയില്‍ അവതരിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴാണ് അവതരിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ റെഡ്മി 12 ഫൈവ് ജി ഇന്ത്യന്‍ വിപണിയിലാണ് ആദ്യമായി അവതരിപ്പിക്കാന്‍ പോകുന്നത്. 

റെഡ്മി 12 ഫോര്‍ ജിക്ക് കരുത്തുപകരുന്നത് മീഡിയടെക് ഹീലിയോ ജി88 പ്രോസസറാണ്. എന്നാല്‍ ഫൈവ് ജിയില്‍ സ്‌നാപ്ഡ്രാഗണ്‍ ഫോര്‍ ജി ടു ചിപ്പ്‌സെറ്റാണ് ക്രമീകരിച്ചിരിക്കുന്നത്. ഫൈവ് ജി ബജറ്റ് ഫ്രണ്ട്‌ലി ആയിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റെഡ്മി 12 ഫോര്‍ ജി രണ്ടു വേരിയന്റുകളിലാണ് ലഭ്യമാകുക. 4ജിബി/ 128 ജിബി , 6ജിബി/ 128 ജിബി എന്നി വേരിയന്റുകളിലാണ് ഫോണ്‍ ലഭ്യമാക്കുക. 9,999 രൂപ മുതലായിരിക്കും വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 12 ഫൈവ് ജിയും രണ്ടു വേരിയന്റുകളിലാണ് ലഭ്യമാക്കുക. 6ജിബി/ 128 ജിബി , 8ജിബി/ 256 ജിബി എന്നി വേരിയന്റുകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിക്കുക. 13,999 രൂപ മുതലായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

റെഡ്മി 12 സീരീസ് ഫോണുകള്‍ക്ക് 6.79 ഇഞ്ച് FHD+ 90Hz LCD ഡിസ്‌പ്ലേ ലഭിച്ചേക്കാം. പ്രധാന ക്യാമറ സജ്ജീകരണത്തില്‍ 50 എംപി െ്രെപമറി ലെന്‍സും 8 എംപി അള്‍ട്രാ വൈഡ് ലെന്‍സും 2 എംപി മാക്രോ ലെന്‍സും ഉള്‍പ്പെടുന്നുവെന്ന് പറയപ്പെടുന്നു. ഫ്രണ്ട് ഫേസിംഗ് ക്യാമറയ്ക്ക് 8 എംപി ഫ്രണ്ട് ക്യാമറ ലഭിക്കും. 18W ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിന് ലഭിക്കുക. 

കൂടാതെ, ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14ല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കും. ഇതിന് പുറമേ റെഡ്മി വാച്ച് ത്രീ ആക്ടീവ് എന്ന പേരില്‍ ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് വാച്ചും എക്‌സ് സീരിസില്‍ ഷവോമിയുടെ പുതിയ ടിവിയും ഇന്ന് പുറത്തിറക്കും. 55 ഇഞ്ചോ അതിലധികമോ വലിപ്പമുള്ള മോഡലുകളാണ് അവതരിപ്പിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT