Yamaha FZ-X Hybrid Launched image credit: Yamaha
Business

ഹൈബ്രിഡ് പതിപ്പുമായി യമഹയും; ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, 1.50 ലക്ഷം രൂപ വില, അറിയാം അപ്‌ഗ്രേഡ് ചെയ്ത FZ-X

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്ത FZ-X യമഹ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്ത FZ-X യമഹ അവതരിപ്പിച്ചു. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോടുകൂടിയ പുതിയ TFT സ്‌ക്രീനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബൈക്കിന്റെ വില ഏകദേശം 1.50 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).

വരാനിരിക്കുന്ന ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ബൈക്ക് വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഹൈബ്രിഡ് സിസ്റ്റത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) ഉള്‍പ്പെടുന്നു. വേഗത്തിലുള്ള ആക്‌സിലറേഷന് വേണ്ടി നേരിയ ടോര്‍ക്ക് ബൂസ്റ്റ് നല്‍കുന്നതിന് ഇത് എന്‍ജിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സൈലന്റ് എന്‍ജിന്‍ സ്റ്റാര്‍ട്ടിങ്, ഐഡ്‌ലിങ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ എന്നിവയും ഈ സാങ്കേതികവിദ്യയുടെ ഗുണങ്ങളില്‍ ഉള്‍പ്പെടുന്നു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്ള ഒരു പുതിയ TFT സ്‌ക്രീനും ഈ ബൈക്കില്‍ ലഭ്യമാണ്.FZ-X സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിലും തുടര്‍ന്നും ലഭ്യമാകും. ഹൈബ്രിഡ് പതിപ്പ് ആയിരിക്കും ഇനി ടോപ്പ്-സ്‌പെസിഫിക്കേഷന്‍ മോഡല്‍. പുതിയ മാറ്റ് ടൈറ്റന്‍ നിറം വാഗ്ദാനം ചെയ്യുന്ന തരത്തിലായിരിക്കും ഇതിന്റെ വിപണിയില്‍ എത്തുക.

Yamaha has finally upgraded the FZ-X with its hybrid technology and introduced a new TFT screen with turn-by-turn navigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT