നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാതെ 100 ശതമാനം സുരക്ഷയും വലിയ തോതിലുള്ള വരുമാന നേട്ടവുമാണ് റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ പൊതുവേ ആഗ്രഹിക്കുന്നത്. ഇവര്‍ കൂടുതലായി ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പിന്നാലെ പോകുന്നതാണ് കണ്ടുവരുന്നത്. അതിനിടെ 100 ശതമാനം സുരക്ഷിതമായ കെഎസ്എഫ്ഇ എന്ന ഓപ്ഷനെ ഗൗരവത്തോടെ കാണുന്നവര്‍ കുറവാണ്.
രാജ്യത്ത് ആര്‍ബിഐയുടെ കീഴില്‍ വരാത്ത ചുരുക്കം ചില ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് കെഎസ്എഫ്ഇ. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 100 ശതമാനം സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. കൂടെയുള്ള മറ്റുള്ളവര്‍ അടവ് മുടക്കിയാല്‍ പോലും നിക്ഷേപം പൂര്‍ണമായി സുരക്ഷിതമാണ് എന്നതാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്.
സമ്പാദ്യത്തിനൊപ്പം സ്വന്തമായി ഒരു വില്ലയും വാഹനവും സ്വപ്‌നം കാണുന്ന ഏതൊരു മലയാളി കുടുംബത്തിനും മികച്ച അവസരമാണ് കെഎസ്എഫ്ഇയുടെ എംപവര്‍ ചിട്ടി. സാധാരണക്കാരായ മലയാളി നിക്ഷേപകരെ ചിട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ് ഈ സ്‌കീമിന്റെ പ്രധാന ലക്ഷ്യം.
എംപവര്‍ ചിട്ടി
ഒന്നര കോടി രൂപ വിലമതിക്കുന്ന ആഡംബര വില്ല ആണ് ഈ സ്‌കീമിലെ മെഗാ സമ്മാനം. കൂടാതെ 200 ഇലക്ട്രിക് സ്‌കൂട്ടര്‍ അടക്കം നിരവധി സമ്മാനങ്ങളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ചിട്ടി ഒരു മികച്ച സമ്പാദ്യ മാര്‍ഗമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. കൂടാതെ വിപണിയിലെ മറ്റു നിക്ഷേപ പദ്ധതികളേക്കാള്‍ കൂടുതല്‍ ആളുകളെ കെഎസ്എഫ്ഇയിലേക്ക് ആകര്‍ഷിക്കാനുമാണ് ഇത്തരം വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ഏപ്രില്‍ ഒന്നിനും 2027 ഫെബ്രുവരി 28നും ഇടയില്‍ ഈ ചിട്ടിയില്‍ ചേരുന്നവര്‍ക്കാണ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ ലഭിക്കുക.
സാധാരണ കെഎസ്എഫ്ഇ ചിട്ടികളുടെ അതേ നിയമങ്ങള്‍ തന്നെയാണ് ഇവിടെയും ബാധകമാകുക. എന്നാല്‍ പ്രധാന വ്യത്യാസം ഈ ചിട്ടി സ്‌കീം വാഗ്ദാനം ചെയ്യുന്ന ബമ്പര്‍ സമ്മാനങ്ങളാണ്. ചിട്ടി അടവുകള്‍ക്കൊപ്പം നറുക്കെടുപ്പ് കൂപ്പണുകളും കിട്ടും. പ്രതിമാസം 2,500 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ അടവുള്ള ചിട്ടികള്‍ ഈ സ്‌കീമിന് കീഴില്‍ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates