പ്രതീകാത്മക ചിത്രം 
Business

ഫോണ്‍ ബില്‍ 20 ശതമാനം വരെ ഉയരും; പുതുവര്‍ഷത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി?

പുതുവര്‍ഷത്തില്‍ ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ ഉയരാന്‍ സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ ഉയരാന്‍ സാധ്യത. നഷ്ടം നികത്താന്‍ മൊബൈല്‍ കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് നടപ്പായാല്‍ ഉപയോക്താക്കളുടെ ഫോണ്‍ ബില്ലില്‍ 20 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാം.

നഷ്ടം നേരിടുന്ന ഭാരതി എയര്‍ടെലും വൊഡഫോണ്‍- ഐഡിയയുമാണ് (വിഐ) താരിഫ് നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നത്. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. അതേസമയം മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോയുടെ ഇക്കാര്യത്തിലുള്ള നീക്കം വീക്ഷിച്ചതിന് ശേഷം തീരുമാനം എടുക്കാനാണ് ആലോചന എന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഫിന് തറവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ടെലികോം കമ്പനികള്‍. അതിനിടയിലാണ് രണ്ട് ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2019ലാണ് മൂന്ന് ടെലികോം കമ്പനികള്‍ അവസാനമായി താരിഫ് നിരക്ക് ഉയര്‍ത്തിയത്. ടെലികോം രംഗത്ത് ജിയോ വന്ന 2016ന് ശേഷമുള്ള ആദ്യ വര്‍ധനയായിരുന്നു ഇത്. നിലവില്‍ ഒരു ഉപയോക്താവില്‍ നിന്നുള്ള വൊഡഫോണ്‍- ഐഡിയയുടെ ശരാശരി വരുമാനം 119 ആണ്. എയര്‍ടെല്‍, ജിയോ എന്നിവയുടെ യഥാക്രമം 162, 145 എന്നിങ്ങനെയാണ്. നിലവിലുള്ള താരിഫ് നിരക്ക് കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് പറഞ്ഞ വൊഡഫോണ്‍- ഐഡിയ എംഡി രവീന്ദര്‍ താക്കര്‍, നിരക്ക് ഉയര്‍ത്തുന്നതില്‍ ഒരുവിധത്തിലും കമ്പനി മടിച്ചുനില്‍ക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക