Madras high court  ഫയല്‍
Business

റിവ്യൂവിന്റെ പേരില്‍ കമ്പനികളുടെ സല്‍പ്പേര് കളയരുത്; യൂട്യൂബര്‍മാര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി

റിവ്യൂ വിഡോയോകളുടെ പേരില്‍ സ്ഥാപനങ്ങളുടെ സല്‍പ്പേര് തകര്‍ക്കാന്‍ യൂട്യൂബര്‍മാരെ അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: റിവ്യൂ വിഡോയോകളുടെ പേരില്‍ സ്ഥാപനങ്ങളുടെ സല്‍പ്പേര് തകര്‍ക്കാന്‍ യൂട്യൂബര്‍മാരെ അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(g) പ്രകാരം കമ്പനിക്ക് ഉറപ്പുനല്‍കുന്ന വ്യാപാര സ്വാതന്ത്ര്യത്തിന്മേല്‍ യൂട്യൂബര്‍ നടത്തിയ തെറ്റായ പ്രസ്താവനകള്‍ യുക്തിരഹിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് എന്‍ സെന്തില്‍കുമാര്‍ നിരീക്ഷിച്ചു.

ചെന്നൈ സ്വദേശികള്‍ക്കെതിരെ തേനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, ഉല്‍പ്പന്നത്തെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അടങ്ങിയ വിഡിയോകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് യൂട്യൂബറെ വിലക്കി. കൂടാതെ പ്ലാറ്റ്‌ഫോമില്‍ നിന്ന് അപകീര്‍ത്തി വിഡിയോ നീക്കം ചെയ്യാനും കമ്പനിക്കെതിരെ തുടര്‍ വിഡിയോകള്‍ പാടില്ലെന്നും നിര്‍ദേശിച്ചു. യൂട്യൂബര്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ കമ്പനിയുടെ സല്‍പ്പേരിനെ മാത്രമല്ല, അതിന്റെ ബിസിനസ്സ് സാധ്യതകളെയും വാണിജ്യ നിലയെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ജലശുദ്ധീകരണ കമ്പനി സമര്‍പ്പിച്ച അപേക്ഷയാണ് കോടതി പരിഗണിച്ചത്. തന്റെ ഉല്‍പ്പന്നത്തിനെതിരെ യൂട്യൂബര്‍ ഉള്ളടക്കം നിര്‍മ്മിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. ദോഷകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ യൂട്യൂബര്‍ നടത്തിയത് വഴി ഉല്‍പ്പന്നത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പൊതുജനങ്ങളുടെ മനസ്സില്‍ അനാവശ്യമായ സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഉല്‍പ്പന്നം വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നുണ്ടെന്നും കമ്പനി വാദിച്ചു.

youtuber's Disparaging Claims About Product Can Restrict Company's Freedom Of Trade: Madras High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി അല്‍പസമയത്തിനകം

ഇത്തവണ ഒടിടി തൂക്കാൻ പ്രണവും ദുൽഖറും; പുത്തൻ റിലീസുകളിതാ

7,000mAh ബാറ്ററി, കൂളിങ് സിസ്റ്റം, 15,499 രൂപ പ്രാരംഭ വില; റിയല്‍മി പി4എക്‌സ് വിപണിയില്‍

ഈ ക്രിസ്മസിന് ഈസി ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കാം, വെറും മൂന്ന് ദിവസം കൊണ്ട്

'ജയ് ബാലയ്യ' മുദ്രാവാക്യം ആദ്യമായി കേട്ടത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച്; താന്‍ അഭിമന്യുവിനെപ്പോലെയെന്ന് ബാലയ്യ, വിഡിയോ

SCROLL FOR NEXT