Business

ആമസോണുമായി സഹകരിച്ച് ബി​എ​സ്എ​ൻ​എ​ൽ; ഉപഭോക്താക്കൾക്ക് ആ​മ​സോ​ണ്‍ പ്രൈം ​മെമ്പര്‍ഷിപ്‌ സൗകര്യം 

പോർട്ടൽ ഡോട്ട് ബിഎസ്എൻഎൽ ഡോട്ട് ഇൻ(portal.bsnl.in) എന്ന വെ​ബ്സൈ​റ്റ് വ​ഴി നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ഇ-​കോ​മേ​ഴ്സ് ഭീമൻ ആമസോണുമായി സഹകരിച്ച് ബി​എ​സ്എ​ൻ​എ​ൽ ഉപഭോക്താക്കൾക്ക് ആ​മ​സോ​ണ്‍ പ്രൈം ​മെമ്പര്‍ഷിപ്‌ ല​ഭ്യ​മാ​ക്കു​ന്നു. പോ​സ്റ്റ്പെ​യ്ഡ് മൊ​ബൈ​ൽ, ബ്രോ​ഡ്ബാ​ൻ​ഡ്, എ​ഫ്ടി​ടി​എ​ച്ച് ഉ​പ​യോക്താ​ക്ക​ൾ​‌ക്കാണ് ഈ സേവനം ലഭ്യമാകുക.

399 രൂ​പ മുതൽ പ്ര​തി​മാ​സ നി​ശ്ചി​ത ചാ​ർ​ജു​ള്ള പോ​സ്റ്റ്പെ​യ്ഡ് പ്ലാ​നു​കളിലുള്ള ഉപഭോക്താക്കൾക്കും,  745 രൂ​പ മു​ത​ലു​ള്ള പ്ര​തി​മാ​സ നി​ശ്ചി​ത ചാ​ർ​ജു​ള്ള ബ്രോ​ഡ്ബാ​ൻ​ഡ്, FTTH ഉ​പ​ഭോ​ക്താ​ക്കും ​മെ​ന്പ​ർ​ഷി​പ് സ്വന്തമാക്കാനാകും. പന്ത്രണ്ട് മാ​സ​ത്തേ​ക്കാണ് അധിക നിരക്ക് ഈടാക്കാതെ 999 രൂ​പ​യു​ടെ ഈ ​സേ​വ​നം ല​ഭി​ക്കുക.

പോർട്ടൽ ഡോട്ട് ബിഎസ്എൻഎൽ ഡോട്ട് ഇൻ(portal.bsnl.in) എന്ന വെ​ബ്സൈ​റ്റ് വ​ഴി നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.  ആ​മ​സോ​ണ്‍ പ്രൈം ​അം​ഗ​ത്വം ഉ​ള്ള​വ​ർ​ക്ക് ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ സ്ട്രീ​മിം​ഗ്,  പ​ര​സ്യ​ര​ഹി​ത പ്രൈം ​മ്യൂ​സി​ക് സേ​വ​ന​ങ്ങ​ൾ​ എന്നീ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനാകും. ഇതോടൊപ്പം അർഹതയുള്ള സാധനങ്ങൾക്ക് അതിവേ​ഗ ഡെലിവറി സൗകര്യവും ലഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT