Business

ഇനി ടോള്‍ പ്ലാസകളില്‍ വാഹനത്തിന്റെ വേഗത കുറയ്‌ക്കേണ്ട!; ഫാസ്ടാഗിന് പിന്നാലെ അടുത്ത പരിഷ്‌കാരം

ടോള്‍ പ്ലാസകളില്‍ വേഗത കുറയ്ക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം പൂര്‍ണമായി നടപ്പിലാക്കാന്‍  ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, വാഹനഗതാഗതം സുഗമമാക്കാന്‍ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ടോള്‍ പ്ലാസകളില്‍ വേഗത കുറയ്ക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഫാസ് ടാഗ് സംവിധാനത്തിലേയ്ക്ക് പൂര്‍ണമായി മാറുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

ജനുവരി 15ന് ശേഷം ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമായ ഫാസ്ടാഗ് ഓരോ വാഹന ഉടമയുടെയും കൈവശം വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഫാസ് ടാഗ് ഇല്ലാതെ വാഹനവുമായി വരുന്നവര്‍ ഇരട്ടി തുക ടോള്‍ പ്ലാസകളില്‍ അടച്ച് പോകേണ്ടി വരും. അതിനായി പ്രത്യേക ലൈന്‍ സ്ഥാപിക്കുന്നുണ്ട്. അതിനിടെയാണ് ടോള്‍ പ്ലാസകളിലെ വാഹനഗതാഗതം സുഗമമാക്കാന്‍ സ്പീഡ് ബ്രേക്കര്‍, വാഹന ഉടമകള്‍ക്ക് വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ചെറിയ ഹമ്പുകളുടെ നിരയായ റബിള്‍ സ്ട്രിപ്പ്‌സ് എന്നിവ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

നിലവില്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കുന്നത് ഒഴിവാക്കി കടന്നുകളയുന്നത് തടയുന്നതിന്റെ ഭാഗമായാണ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ടോള്‍ കൊടുക്കേണ്ട സ്ഥലം എത്തുമ്പോള്‍ വാഹനങ്ങളുടെ വേഗത കുറയും.പലപ്പോഴും വാഹനങ്ങള്‍ കടന്നുപോകാന്‍ കൂടുതല്‍ സമയമെടുക്കുന്നത് കാരണം ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടാറുണ്ട്.ഇത് ഒഴിവാക്കി ദേശീയപാതയില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT