Business

ഇനി പതിനഞ്ച് ദിവസം വരെ കാത്തിരിക്കേണ്ട!, മൊബൈല്‍ നമ്പര്‍ വേഗത്തില്‍ പോര്‍ട്ട് ചെയ്യാം; നാളെ മുതല്‍ പ്രാബല്യത്തില്‍

നമ്പര്‍ നിലനിര്‍ത്തി തന്നെ ടെലികോം ഓപ്പറേറ്ററെ മാറ്റാന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം കൂടുതല്‍ വേഗത്തിലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നമ്പര്‍ നിലനിര്‍ത്തി തന്നെ ടെലികോം ഓപ്പറേറ്ററെ മാറ്റാന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം കൂടുതല്‍ വേഗത്തിലാകുന്നു. ഉപഭോക്താവിന് വേഗത്തില്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതിന് ട്രായ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മൂന്ന് മുതല്‍ അഞ്ചുദിവസനത്തിനകം പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് 15 ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഇത് നിരവധി പരാതികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം വേഗത്തിലാക്കാന്‍ ട്രായിയുടെ ഇടപെടല്‍.

ഇനിമുതല്‍ ഒരേ സര്‍ക്കിളിലുള്ള നെറ്റ് വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ മൂന്ന് ദിവസം കൊണ്ട് സാധിക്കും. മറ്റ് സര്‍ക്കിളുകളിലെ നെറ്റ് വര്‍ക്കുകളിലേക്കാണ് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നത് എങ്കില്‍ അഞ്ച് ദിവസം മാത്രം മതി. ഉപഭോക്താക്കള്‍ക്ക്  മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിനാണ് ട്രായിയുടെ പുതിയ ഇടപെല്‍.

ഒരു നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്എംഎസ് വഴി അപേക്ഷിക്കണം. അപ്പോള്‍ ഒരു യുണീക്ക് പോര്‍ട്ടിംഗ് കോഡ് (യുപിസി) ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നെറ്റ് വര്‍ക്കിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നല്‍കണം.

പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉപയോഗിക്കുന്നവരില്‍ ബില്‍ അടക്കാത്തവര്‍ക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല.  കണക്ഷന്‍ എടുത്തിട്ട് 90 ദിവസം പൂര്‍ത്തിയാകാത്തവര്‍ക്ക് കോഡ് ലഭിക്കില്ല. ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷ നല്‍കിയവര്‍ക്കും നിയമ നടപടി നേരിടുന്ന നമ്പറുകള്‍ക്കും പുതിയ വ്യവസ്ഥ പ്രകാരം പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. 

പോര്‍ട്ടിംഗിന് ആറു രൂപ 46 പൈസ ഈടാക്കും. ജമ്മു കശ്മീര്‍, അസം മറ്റു വടക്കുകിഴക്ക്  സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ യൂണീക് പോര്‍ട്ടിംഗ് കോഡിന്റെ കാലാവധി 30 ദിവസമായിക്കും. ഇന്ത്യയിലെ മറ്റിടങ്ങളില്‍ അത് നാല് ദിവസവുമായിരിക്കും.അതിനാല്‍ നാല് ദിവസത്തിനുള്ളില്‍ പോര്‍ട്ടിങ് അപേക്ഷ നല്‍കിയിരിക്കണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

SCROLL FOR NEXT