Business

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് വേഗത പോരാ...; ആഗോളതലത്തില്‍ റാങ്കിങ്ങില്‍  ഇടിവ് 

ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെയും വേഗത ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെയും വേഗത ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി ഇന്റര്‍നെറ്റ് വേഗതയുമായി ബന്ധപ്പെട്ട റാങ്കിങ്ങില്‍ ഇന്ത്യ കൂപ്പുകുത്തിയതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഊക്കല(ookla)യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തിലധികം സ്ഥാനങ്ങളാണ് ഇന്ത്യ താഴ്ന്നത്.

ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗതയില്‍ ജൂണില്‍ ഇന്ത്യയുടെ സ്ഥാനം 126 ആണ്. മെയില്‍ ഇത് 123 ആയിരുന്നു. ഇന്ത്യ 3 സ്ഥാനം പിറകിലോട്ട് പോയി. മുന്‍ വര്‍ഷം ജൂലൈയില്‍ ഇത് 111 ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 15 സ്ഥാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 

ഫിക്‌സഡ് ബ്രോഡ്ബാന്‍സ് സേവനത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആഗോളതലത്തില്‍ വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം ജൂണില്‍ 74 ആണ്. മെയില്‍ ഇത് 71 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 56 ആയിരുന്ന സ്ഥാനത്താണ് ഈ ഗണ്യമായ ഇടിവ്. 

ഇക്കാലത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡിന്റെയും വേഗത യഥാക്രമം 10.87 എംബിപിഎസും ഫിക്‌സ്ഡ് ബ്രോഡ്ബാന്‍ഡിന്റേത് 29.06 എംബിപിഎസുമാണ്. മെയില്‍ ഇത് യഥാക്രമം 11.02ഉം, 30.03 എംബിപിഎസുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മോഹന വാഗ്ദാനങ്ങൾ മാത്രം, ദിശാബോധമില്ല, '; ബജറ്റിനെതിരെ ബിജെപി

ദിവസവും ഒരു കഷണം ഡാർക്ക് ചോക്ലേറ്റ്; ആരോ​ഗ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

'രണ്ടാമതൊന്ന് ചിന്തിച്ചില്ല, 42 ലക്ഷത്തിന്റ ബില്ല് എഴുതിത്തള്ളാന്‍ ഷാരൂഖ്'; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ഈ കൊച്ചു സിനിമ!