Business

എടിഎം വഴി 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ്; ആര്‍ബിഐ ശുപാര്‍ശ

എടിഎം വഴി 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ്; ആര്‍ബിഐ ശുപാര്‍ശ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: എടിഎം വഴി അയ്യായിരം രൂപയ്ക്കു മുകളില്‍ തുക പിന്‍വലിക്കുന്നതിന് ചാര്‍ജ് ഈടാക്കാന്‍ റിസര്‍വ് ബാങ്ക് സമിതിയുടെ ശുപാര്‍ശ. എടിഎമ്മിലൂടെ ഉയര്‍ന്ന തുക പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നടപടി.

അയ്യായിരം രൂപ വരെ മാത്രമാണ് എടിഎമ്മുകളിലൂടെ സൗജന്യ ഇടപാടായി പരിഗണിക്കാവുന്നതെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടിവ് വിജി കണ്ണന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. അയ്യായിരത്തിനു മുകളിലുള്ള ഓരോ ഇടപാടിനും ഫീസ് ഈടാക്കണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തീരുമാനമായിട്ടില്ല. വിവരാവകാശ നിയമപ്രകാരമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവ് ഉയര്‍ന്നതാണ് ഫീസ് ഈടാക്കുന്നതിനു കാരണമായി സമിതി പറയുന്നത്. 2012നു ശേഷം ഇന്റര്‍ചേഞ്ച് ഫീസും 2008നു ശേഷം കസ്റ്റമര്‍ യൂസേജ് ചാര്‍ജും പുതുക്കിയിട്ടില്ല.

എടിഎം ചാര്‍ജ് ജനസംഖ്യാനുപാതികമായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. പത്തു ലക്ഷത്തില്‍ താഴെ പേര്‍ ഉള്ള പ്രദേശങ്ങളില്‍ സൗജന്യ ഇടപാടുകളുടെ എണ്ണം കൂട്ടണം. നിലവില്‍ അഞ്ച് ഇടപാടാണ് സൗജന്യമായി നടത്താവുന്നത്. ഉയര്‍ന്ന ജനസംഖ്യയുള്ള സ്ഥലങ്ങളില്‍ സൗജന്യ ഇടപാടുകളുടെ എണ്ണം മൂന്നില്‍ പരിമിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സൗജന്യ ഇടപാടിനു പുറമേയുള്ള ഇടപാടുകള്‍ക്ക് ഫീസ് ഇരുപതു ശതമാന വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍