Business

ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ്‌കോള്‍, 105 ജിബി ഡേറ്റ; ഉപഭോക്താക്കളെ അമ്പരിപ്പിക്കും, പുതിയ പ്ലാനുമായി വൊഡഫോണ്‍

പുതിയ പ്രീപെയ്ഡ് പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ പ്രീപെയ്ഡ് പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍. 70 ദിവസത്തെ കാലാവധിയുളള 499 രൂപയുടെ പ്ലാനാണ് വൊഡഫോണ്‍ അവതരിപ്പിച്ചത്.

പ്രതിദിനം 1.5 ജിബി ഫോര്‍ ജി ഡേറ്റയാണ് പുതിയ പ്ലാന്‍ അനുസരിച്ച് ഉപഭോക്താവിന് ലഭിക്കുക. കാലാവധിക്കകം 105 ജിബി ഡേറ്റ ഉപയോഗിക്കാനുളള അവസരമാണ് പുതിയ പ്ലാന്‍ ഒരുക്കുന്നത്. ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാം. സൗജന്യമായി 100 എസ്എംഎസ് അയക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സീ ഫൈവിലെ പ്രീമിയം പരിപാടികള്‍ സൗജന്യമായി കാണാം എന്നതാണ് മറ്റൊരു സവിശേഷത.

ഇതൊടൊപ്പം, 555 രൂപയുടെ പ്ലാനും വൊഡഫോണ്‍ പരിഷ്‌കരിച്ചിട്ടുണ്ട്. 77 ദിവസം വരെ കാലാവധി നീട്ടിയതാണ് പരിഷ്‌കാരം. നേരത്തെ 70 ദിവസം വരെ മാത്രമായിരുന്നു ഈ പ്ലാന്‍ അനുസരിച്ചുളള സേവനം ലഭിച്ചിരുന്നത്. പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ഇതിന്റേയും പ്രത്യേകത. 84 ദിവസം കാലാവധിയില്‍ 599 രൂപയുടെ പ്ലാനും പരിഷ്‌കരിച്ചിട്ടുണ്ട്. മറ്റു സേവനങ്ങളെല്ലാം 555 ന് സമാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്നുണ്ടെങ്കിൽ, എന്നെ കുറ്റപ്പെടുത്താം'; 'ഐ ആം ​ഗെയിം' പരാജയത്തിൽ വിമർശന കമന്റിന് ദുൽഖറിന്റെ മറുപടി

വാടാനപ്പള്ളി കടപ്പുറത്തെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർത്തു; മൂന്ന് പ്രതികൾ പിടിയിൽ

പ്രതിഷേധത്തിര; നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു

'തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ'; ദീപ്തിയെ വെല്ലുവിളിച്ച് പികെ ശ്രീമതി