Business

ഒന്ന് തൊട്ടാല്‍ മതി, ഷോപ്പിംഗ്  നടത്താം; ഇന്‍സ്റ്റഗ്രാമിന്റെ പുതിയ പതിപ്പ് പുറത്ത്

എക്‌സ്‌പ്ലോര്‍ വിഭാഗത്തിലാണ് ഇന്‍സ്റ്റഗ്രാം വഴി ഷോപ്പിംഗ് നടത്താനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍സ്റ്റഗ്രാം തുറന്ന് വരുമ്പോള്‍ കാണുന്ന സാധനങ്ങളില്‍ ഒന്ന് ടാപ്പ് ചെയ്യേണ്ട താമസമേയുള്ളൂ, ഇഷ്ടവസ്തു കാര്‍ട്ടിലെത്തും.  ഷോപ്പിംഗ് സാധ്യമാക്കുന്ന പതിപ്പാണ് ഇന്‍സ്റ്റഗ്രാം പുതിയതായി അവതരിപ്പിച്ചത്. എക്‌സ്‌പ്ലോര്‍ വിഭാഗത്തിലാണ് ഇന്‍സ്റ്റഗ്രാം വഴി ഷോപ്പിംഗ് നടത്താനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ജൂണ്‍ മാസം മുതല്‍ 46 രാജ്യങ്ങളില്‍ ഷോപ്പിംഗ് സ്റ്റോറീസ് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി വന്നിരുന്നു.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ 90 ശതമാനം പേരും ഇത്തരം ഷോപ്പിംഗ് സ്റ്റോറീസില്‍ തത്പരരാണെന്ന് കമ്പനിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇനി മുതല്‍ ഇന്‍സ്റ്റയില്‍ പരസ്യം ചെയ്യുന്ന സാധനങ്ങള്‍ ഇന്‍സ്റ്റയില്‍ നിന്ന് തന്നെ വാങ്ങുന്നതിനുള്ള സൗകര്യം കമ്പനി പുറത്തിറക്കിയത്. എക്‌സ്‌പ്ലോര്‍ ചാനലിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഉപയോക്താക്കള്‍ ഫോളോ ചെയ്യുന്ന ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഫീഡില്‍ വരും. ഒന്ന് വിരലോടിക്കുന്നതിലൂടെ സാധനം ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യമാണ് ഇതോടെ ഒരുങ്ങുന്നത്. 

സ്വന്തമായി ഷോപ്പിംഗ് ആപ്ലിക്കേഷന്‍ തുടങ്ങുന്നതിന് മുന്നോടിയായാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച് ഷോപ്പിംഗ് എന്ന ആശയം ഫേസ്ബുക്ക് നടപ്പിലാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

സൂപ്പര്‍ സെവനില്‍ ആരാകും എതിരാളികള്‍; ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അറിയാം; പ്രതീക്ഷയില്‍ ആരാധകര്‍

'കിടിലൻ കോമഡിയും ആക്ഷനും, ജേസണിന്റെ ആദ്യ സിനിമ ആണെന്ന് തോന്നില്ല; ബ്ലോക്ബസ്റ്റർ ഉറപ്പിച്ചോ', 'സി​ഗ്മ' എക്സ് പ്രതികരണങ്ങൾ

'ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ളത്, ഒരു ഗുണവുമില്ല'; മസ്‌കിന്റെ കമന്റില്‍ വിവാദം

'അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ': കന്റോൺമെന്റ് എസ്ഐക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ