Business

ഒരു കിലോഗ്രാം തേയിലക്ക് 70,500 രൂപ, പൊന്നും വില, റെക്കോഡ്

മായ്ജാന്‍ തേയില എസ്‌റ്റേറ്റില്‍ നിന്നുള്ള ഓര്‍ത്തഡോക്‌സ് ഗോള്‍ഡന്‍ ടിപ്‌സ് എന്ന തേയിലയാണ് റെക്കോഡ് വിലയ്ക്ക് വിറ്റുപോയത്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി : 100 വയസ്സ് പിന്നിട്ട തേയിലച്ചെടികളില്‍ നിന്നും വിളവെടുത്ത തേയിലക്ക് ലേലത്തില്‍ ലഭിച്ചത് പൊന്നും വില. കിലോഗ്രാമിന് 70,500 രൂപ നല്‍കിയാണ് തേയില ലേലത്തില്‍ റെക്കോഡിട്ടത്. 

കഴിഞ്ഞദിവസം ഗുവാഹത്തി ടീ ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തിലാണ് മായ്ജാന്‍ തേയില എസ്‌റ്റേറ്റില്‍ നിന്നുള്ള ഓര്‍ത്തഡോക്‌സ് ഗോള്‍ഡന്‍ ടിപ്‌സ് എന്ന തേയിലയാണ് റെക്കോഡ് വിലയ്ക്ക് വിറ്റുപോയത്. 

ലോകത്തെ ഏറ്റവും പഴക്കമുള്ള തേയിലക്കമ്പനിയായ അസംകമ്പനി ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഈ തോട്ടത്തിലെ തേയിലച്ചെടികള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ