Business

കൊച്ചി ഉള്‍പ്പടെ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ഇന്ത്യയ്ക്ക് ഇന്ധനം നല്‍കില്ല; നിലപാട് കടുപ്പിച്ച് എണ്ണക്കമ്പനികള്‍

കൊച്ചി, വിശാഖപട്ടണം, മോഹാലി, റാഞ്ചി, പുണെ, പട്‌ന എന്നീ വിമാനത്താവളങ്ങളിലാണ് ഇന്ധനവിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി; കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ച് എണ്ണക്കമ്പനികള്‍. കൊച്ചി അടക്കമുള്ള ആറ് വിമാനത്താവളങ്ങളിലാണ് എയര്‍ ഇന്ത്യയ്ക്ക് ഇന്ധന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചി, വിശാഖപട്ടണം, മോഹാലി, റാഞ്ചി, പുണെ, പട്‌ന എന്നീ വിമാനത്താവളങ്ങളിലാണ് ഇന്ധനവിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്. 

വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് എണ്ണക്കമ്പനികള്‍ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചെങ്കിലും ഇത് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും 60 കോടി രൂപ നല്‍കിയെന്നും എയര്‍ഇന്ത്യ വ്യക്തമാക്കി. 

എയര്‍ഇന്ത്യയുടെ സാമ്പത്തിക നില ഈ സാമ്പത്തിക വര്‍ഷത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ശുഭപ്രതീക്ഷയോടെയാണ് കമ്പനി നീങ്ങുന്നതെന്നും എയര്‍ഇന്ത്യ വക്താവ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലും എയര്‍ഇന്ത്യ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT