Business

ജിയോ തരംഗം: 5.7 കോടി ഉപയോക്താക്കളെ നഷ്ടപ്പെട്ട് എയര്‍ടെല്‍

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാത്രമാണ് ഭാരതി എയര്‍ടെല്ലിന് ഇത്രയും ഉപഭോക്താക്കളെ ഒറ്റയടിക്ക് നഷ്ടമായത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യയില്‍ ജിയോ തരംഗമായതോട എയര്‍ടെല്ലിന് നഷ്ടമായത് 5.7 കോടി ഉപഭോക്താക്കളെയാണ്. തങ്ങള്‍ക്ക് പറ്റിയ നഷ്ടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാത്രമാണ് ഭാരതി എയര്‍ടെല്ലിന് ഇത്രയും ഉപഭോക്താക്കളെ ഒറ്റയടിക്ക് നഷ്ടമായത്.

ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈല്‍ ഉപയോക്താക്കളായിരുന്നു നവംബര്‍ അവസാനം എയര്‍ടെല്ലിനുണ്ടായിരുന്നത്. എന്നാല്‍ ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം 28.42 കോടി ഉപയോക്താക്കളായി അത് കുറഞ്ഞു. ഏകദേശം 5.7 കോടി ഉപയോക്താക്കള്‍ ഡിസംബറില്‍ മാത്രം എയര്‍ടെല്ലില്‍ നിന്നും പടിയിറങ്ങിപ്പോയതായി ഇതിലൂടെ മനസിലാക്കാം.  

ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം മുകേഷ് അംബാനിയുടെ ജിയോക്ക് രാജ്യത്ത് 28 കോടി ഉപയോക്താക്കളാണുള്ളത്. ഇതോടെ എയര്‍ടെല്ലിന്റെയും ജിയോയുടെയും ഉപഭോക്താക്കളുടെ വ്യത്യാസം 42 ലക്ഷമായി ചുരുങ്ങി. 

അതേസമയം 4ജി വരിക്കാരുടെ കാര്യത്തില്‍ എയര്‍ടെല്ലിനേ പുരോഗതിയുണ്ട്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെല്ലിന് ഉണ്ടായിരുന്നത്. എയര്‍ടെല്ലിന് 4ജി, 3ജി, 2ജി വരിക്കാരുണ്ട്. എന്നാല്‍ ജിയോയുടേത് 4ജി വരിക്കാര്‍ മാത്രമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം