Business

നാലുവര്‍ഷം മുന്‍പ് കോടീശ്വരന്മാരുടെ എണ്ണം 88,000, ഇന്ന് 1.40 ലക്ഷം; 60 ശതമാനം വര്‍ധനയെന്ന് കണക്കുകള്‍  

നാലുവര്‍ഷം കൊണ്ട് കോടീശ്വരന്മാരുടെ എണ്ണത്തില്‍ 60 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. നാലുവര്‍ഷം കൊണ്ട് കോടീശ്വരന്മാരുടെ എണ്ണത്തില്‍ 60 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു.

പ്രതിവര്‍ഷം ഒരു കോടിയിലധികം രൂപ വരുമാനമുളളവരുടെ കണക്കാണിത്. കമ്പനികളും വ്യക്തികളും ഉള്‍പ്പെടെയുളളവരുടെ മൊത്തം കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ കോടീശ്വരന്മാരുടെ എണ്ണം 1.40 ലക്ഷമായി ഉയര്‍ന്നു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 88,649 നികുതിദായകരാണ് തങ്ങളുടെ പ്രതിവര്‍ഷ വരുമാനം ഒരു കോടിയ്ക്ക് മുകളിലാണ് എന്ന് വെളിപ്പെടുത്തിയത്. 2017-17 വര്‍ഷത്തില്‍ ഇത് 1,40,139 ആയി ഉയര്‍ന്നതായി ആദായനികുതി കണക്കുകള്‍ വ്യക്തമാക്കുന്നു.അതായത് 68 ശതമാനത്തിന്റെ വര്‍ധന. 

ഇതില്‍ വ്യക്തികളുടെ മാത്രം പരിശോധിച്ചാല്‍ നികുതിദായകരുടെ എണ്ണം 81,344 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നാലുവര്‍ഷം മുന്‍പ് ഇത് 48,416 മാത്രമായിരുന്നു. അതായത് ചുരുങ്ങിയ കാലയളവില്‍ കോടീശ്വരന്മാരായ വ്യക്തികളുടെ എണ്ണം ഇരട്ടിയായി എന്ന് സാരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം