Business

പരിധിയില്ലാത്ത സേവനവുമായി ജിയോ; പുതുവര്‍ഷത്തില്‍ ഒരു വര്‍ഷം കാലാവധിയുളള 'ഗംഭീര ഓഫര്‍'

പുതുവര്‍ഷത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഗംഭീര ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഗംഭീര ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. '2020 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' എന്ന പേരില്‍ പുറത്തിറക്കിയ പുതിയ പ്ലാന്‍ അനുസരിച്ച് വര്‍ഷം മുഴുവന്‍ പരിധിയില്ലാത്ത സേവനങ്ങളാണ് ഉപഭോക്താവിന് ലഭ്യമാക്കുക. 2020 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച മുതല്‍ ഈ പ്ലാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണ്‍, ജിയോ ഉപയോക്താക്കള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പരിധിയില്ലാതെയുളള വോയ്‌സ്‌കോളും 1.5ജിബി ഡേറ്റയും എസ്എംഎസ് സേവനവുമാണ് ലഭിക്കുക. ഒരു വര്‍ഷമാണ് ഇതിന്റെ കാലാവധിയെന്ന് കമ്പനി അറിയിച്ചു.

2020 രൂപ അടച്ച് ജിയോ ഫോണും മറ്റു സേവനങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്   മറ്റൊരു രീതി. പരിധിയില്ലാത്ത വോയ്‌സ് കോള്‍ ഇതിന്റെയും പ്രത്യേകതയാണ്. എന്നാല്‍ പ്രതിദിനം 0.5 ജിബി ഡേറ്റ മാത്രമേ ലഭിക്കു. എസ്എംഎസ് സേവനമാണ് മറ്റൊരു സവിശേഷത. ഒരു വര്‍ഷം വരെയാണ് ഇതിന്റെയും കാലാവധി. ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ വോയ്‌സ് കോളിന് പരിധി നിശ്ചയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT