പ്രതീകാത്മക ചിത്രം 
Business

പഴയ വാഹനങ്ങള്‍ ബാധ്യതയാവും, റീ രജിസ്‌ട്രേഷന്‍ ഫീസീല്‍ 25 ഇരട്ടി വര്‍ധന; കേന്ദ്ര നയം ഈയാഴ്ച പ്രഖ്യാപിക്കും

പഴയ വാഹനങ്ങള്‍ ബാധ്യതയാവും, റീ രജിസ്‌ട്രേഷന്‍ ഫീസീല്‍ 25 ഇരട്ടി വര്‍ധന; കേന്ദ്ര നയം ഈയാഴ്ച പ്രഖ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാരിന്റെ നയം ഈയാഴ്ച അവസാനം പ്രഖ്യാപിക്കും. പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരിക്കും നയം എന്നാണ് സൂചന. 

പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ റീ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തും. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകളുടെ റീ രജിസ്‌ട്രേഷന്‍ ഫീസ് അറുന്നൂറില്‍നിന്ന് പതിനയ്യായിരം ആയാണ് വര്‍ധിപ്പിക്കുക. കൂട്ടുന്നത് 25 ഇരട്ടി. 

വാണിജ്യ വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ഫീസില്‍ ഇരുപത് ഇരട്ടി വര്‍ധനയുണ്ടാവും. ആയിരം രൂപയില്‍നിന്ന് ഇരുപതിനായിരം രൂപയായാണ് ഇത് ഉയര്‍ത്തുക. മീഡിയം കമേഴ്‌സ്യല്‍ വാഹനങ്ങളുടെ ഫീസ് 1500ല്‍നിന്ന് നാല്‍പ്പതിനായിരം ആയി വര്‍ധിപ്പിക്കും. 

പഴയ വാഹനങ്ങള്‍ പൊളിച്ചുവില്‍്കാന്‍ സമ്മതിക്കുന്ന ഉടമകള്‍ക്ക് സര്‍ക്കാര്‍ സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡിസ്‌കൗണ്ട് നേടാന്‍ പദ്ധതിയുണ്ടാവും. സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് കൈമാറ്റം ചെയ്യാന്‍ അനുവദിക്കും. 

ഓട്ടോമൊബൈല്‍ രംഗത്തെ പ്രതിസന്ധി കൂടി കണക്കിലെടുത്താണ് നയം രൂപീകരിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതു പ്രോത്സാഹിപ്പിക്കുന്ന വിധം സ്‌ക്രാപ്പേജ് പോളിസി രൂപപ്പെടുത്തണമെന്നത് ഓട്ടോമൊബൈല്‍ ഉത്പാദകരുടെ ആവശ്യമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു