Business

പ്രതിദിനം 1.5 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 90 ദിവസം കാലാവധി; പരിഷ്‌കരിച്ച പ്ലാനുമായി വൊഡഫോണ്‍ 

കൂടുതല്‍ ഡേറ്റ ആനുകൂല്യം ലഭിക്കുന്നവിധമാണ് വൊഡഫോണ്‍ 509 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സേവനരംഗത്ത് ടെലികോം കമ്പനികള്‍ തമ്മിലുളള മത്സരം ഓരോ ദിവസവും മുറുകുകയാണ്. ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ ഓരോ ദിവസവും കമ്പനികള്‍ പ്ലാനുകളില്‍ മാറ്റം വരുത്തുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഇപ്പോള്‍ വൊഡഫോണും അവരുടെ 509 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചിരിക്കുകയാണ്.

കൂടുതല്‍ ഡേറ്റ ആനുകൂല്യം ലഭിക്കുന്നവിധമാണ് വൊഡഫോണ്‍ 509 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചത്. സമാന പ്ലാനുകളുളള മറ്റു കമ്പനികളുമായുളള മത്സരം കടുപ്പിച്ചാണ് വൊഡഫോണ്‍ 509 രൂപ പ്ലാനില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. നിലവില്‍ 509 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 1.4 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. പ്ലാന്‍ പരിഷ്‌കരണത്തോടെ ഇത് 1.5 ജിബിയാകും. അതായത് പ്രതിദിനം 1.5 ജിബി ഡേറ്റ ഉപയോഗിക്കാന്‍ കഴിയും.

ഇതിന് പുറമേ 90 ദിവസം കാലാവധിയുളള ഈ പ്ലാനിന് കീഴില്‍ അണ്‍ലിമിറ്റഡ് വോയ്‌സ്‌കോളും, പ്രതിദിനം 100 എസ്എംഎസും ഉണ്ട്.റിലയന്‍സ് ജിയോയുടെ 509 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം നാലുജിബി ഡേറ്റയാണ് ലഭിക്കുക. എന്നാല്‍ 28 ദിവസം വരെ മാത്രമാണ് കാലാവധി. മറ്റു ആനുകൂല്യങ്ങള്‍ എല്ലാം വൊഡഫോണിന്റെ സമാന പ്ലാനിന് തുല്യമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!