Business

പ്രീപെയ്ഡ് ഉപഭോക്താക്കാള്‍ക്ക് വിദേശകോളുകള്‍ ഉള്‍പ്പടെ പുതിയ ഓഫറുമായി എയര്‍ടെല്‍

പ്രീപെയ്ഡ് ഉപഭോക്താക്കാള്‍ക്ക് വിദേശകോളുകള്‍ ഉള്‍പ്പടെ പുതിയ ഓഫറുമായി എയര്‍ടെല്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടെലികോം താരിഫ് രംഗത്ത് മത്സരം കൂടുതല്‍ കടുപ്പിച്ച് എയര്‍ടെല്‍. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 196 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 196 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ വിദേശത്തേക്ക് 20 മിനിറ്റ് സമയം സംസാരിക്കാന്‍ കഴിയുയുമെന്നാതാണ് പുതിയ പ്ലാനിന്റെ ആകര്‍ഷണം. മൂന്ന് താരിഫ് റേറ്റുകളാണ് പുതിയതായി അവതരിപ്പിച്ചത്.  

296 രൂപ റീചാര്‍ജ്ജ് ചെയ്താല്‍ 40 മിനിറ്റ് സംസാരിക്കാം. ഒന്നേകാല്‍ മണിക്കൂര്‍ സംസാരിക്കണമെങ്കില്‍ 446 രൂപയാണ് താരീഫ് റേറ്റ്. 196 രൂപയുടെ താരീഫ് നിരക്കിന് ഒരാഴ്ചയാണ് കാലാവധി. 296രൂപയുടെ താരിഫിന് ഒരുമാസവും 446 രൂപയുടെ താരീഫിന് മൂന്ന് 90 ദിവസവും ആണ് കാലാവധി. 20 രാജ്യങ്ങളിലേക്കാണ് സേവനം ലഭ്യമാകുക. 

യുഎഇ, നേപ്പാള്‍, ബംഗ്ലാദേശ്, സൗദി അറേബ്യ, യുഎസ്എ, ഖത്തര്‍, കുവൈത്ത്, മലേഷ്യ, സിംഗപ്പൂര്‍, യുകെ, ശ്രീലങ്ക, ബഹറിന്‍, ചൈന, കാനഡ, ജര്‍മ്മനി, ഓസ്‌ട്രേലിയ, ഹോങ്കോങ്, ഫ്രാന്‍സ്, നെതര്‍ലാന്റ്, തായ്‌ലന്റ് എന്നീ രാജ്യങ്ങളിലേക്കാണ് ഈ സേവനം ലഭിക്കുക
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്