Business

ഫേസ്ബുക്കില്‍ ഇരുപത്തിയേഴു കോടി വ്യാജന്‍മാര്‍ 

വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള ഡാറ്റാ മെച്ചപ്പെടുത്തുന്നതാവും വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കം. 

Author : സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളിലെ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലെ 270 മില്ല്യണോളം (ഇരുപത്തിയേഴു കോടി) അക്കൗണ്ടുകള്‍ വ്യാജം. മൂന്നാം പാദ വരുമാനം പ്രസിദ്ധപ്പെടുത്തുന്നതിനോടൊപ്പമാണ് വ്യാജ അക്കൗണ്ടുകളെകുറിച്ചുള്ള വെളിപ്പെടുത്തല്‍. മുമ്പ് വിചാരിച്ചിരുന്നതിനേക്കാള്‍ പതിനായിരകണക്കിന് അധികം വ്യാജ പ്രൊഫൈലുകളാണ് നിലവിലുള്ളതെന്ന് ഫേസ്ബുക് വൃത്തങ്ങള്‍ പറഞ്ഞു.

2.1 ബില്ല്യണ്‍ വരുന്ന 2017ലെ മൂന്നാം പാദ പ്രതിമാസ ഉപഭോക്താക്കളില്‍ 2 മുതല്‍ 3 ശതമാനം വരെ 'യൂസര്‍-മിസ്‌ക്ലാസിഫൈഡ്' അഥവാ 'അണ്‍ഡിസൈറബിള്‍ അക്കൗണ്ട്‌സ്' വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരുന്നെന്ന് ഫേസ്ബുക്ക് പറയുന്നു. എന്നാല്‍ ഇത്തരം അക്കൗണ്ടുകള്‍ ഒരു ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണ് ജൂലൈയില്‍ കണക്കാക്കിയിരുന്നതെന്നും ഫേസ്ബുക് വൃത്തങ്ങള്‍ പറഞ്ഞു. അക്കൗണ്ടുകളില്‍ മറ്റൊരു 10 ശതമാനം യഥാര്‍ത്ഥ ഉപഭോക്താക്കളുടെതന്നെ ഡൂപ്ലിക്കേറ്റാണ്. ആറ് ശതമാനമായിരിക്കുമെന്ന് കരുതിയിരുന്ന ഇവ ഇരട്ടിയായാണ് കാണുന്നത്. മൊത്തതില്‍ 2.1 ബില്ല്യണ്‍ പ്രതിമാസ ഉപഭോക്താക്കളില്‍ 13 ശതമാനം പേര്‍ നിയമാനുസൃതമല്ലാത്തവരാണ്. 

വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള ഡാറ്റാ മെച്ചപ്പെടുത്തുന്നതാവും വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

സ്റ്റിക്കറുകള്‍ക്ക് ശബ്ദം ചേര്‍ക്കാം, സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം; 'സൂപ്പര്‍ ഫീച്ചറു'കളുമായി വാട്‌സ്ആപ്പ്