Business

ഫേസ്ബുക്കില്‍ ഇനി ട്രെന്‍ഡിങ്ങ് സെക്ഷന്‍ ഉണ്ടാകില്ല; പകരം ബ്രേക്കിങ് ന്യൂസ്

ഭാവിയിലേക്കുള്ള വാര്‍ത്താ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ് ഫേസ്ബുക്കിന്റെ ഈ പുതിയ മാറ്റം.

Author : സമകാലിക മലയാളം ഡെസ്ക്

നപ്രിയ മാധ്യമമായ ഫേസ്ബുക്ക് ഘടനയിലും ഉള്ളടക്കത്തിലുമെല്ലാം മൊത്തത്തില്‍ അഴിച്ചു പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിന്റെ ന്യൂസ് സെക്ഷന്‍ ആയ 'ട്രെന്‍ഡിങ്' ഇനി മുതല്‍ ഉണ്ടാകില്ല എന്നതാണ് പുതിയ വാര്‍ത്ത. അടുത്ത ആഴ്ച മുതല്‍ ഫേസ്ബുക്ക് ട്രെന്‍ഡിങ് സെക്ഷന്‍ പ്രവര്‍ത്തിക്കില്ലെന്നാണ് ഫേസ്ബുക്ക് ഔദ്യോഗികവൃത്തങ്ങള്‍ അറിയിക്കുന്നത്. ഭാവിയിലേക്കുള്ള വാര്‍ത്താ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ് ഫേസ്ബുക്കിന്റെ ഈ പുതിയ മാറ്റം.

ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കുന്നുണ്ടെങ്കിലും അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ടുവരാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ആളുകളെ ലോകത്തിലെ നാനാഭാഗങ്ങളിലുള്ള വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മൂന്ന് വിഭാഗങ്ങളായിട്ടാണ് ബ്രേക്കിങ് ന്യൂസ് അവതരിപ്പിക്കുക. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച് എന്നിങ്ങനെ വിഭാഗങ്ങളാക്കി തിരിക്കും. 

ടുഡേ എന്ന സെക്ഷനില്‍ ഏറ്റവും പുതിയ വാര്‍ത്തകളായിരിക്കും ഉണ്ടാവുക. അതില്‍ ഉപഭോക്താവിന്റെ പ്രാദേശിക തലത്തിലുള്ള പ്രധാനപ്പെട്ട വാര്‍ത്തകളായിരിക്കും കാണാന്‍ കഴിയുക. കൂടാതെ ലൈവ് വാര്‍ത്തകളും എക്‌സ്‌ക്ലൂസിവുകളും ഉള്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്. 

2014ല്‍ ആയിരുന്നു ഫേസ്ബുക്ക് ഉപഭോക്താക്കല്‍ക്ക് വേണ്ടി ട്രെന്‍ഡിങ് എന്ന സെക്ഷന്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ വിവിധ ഭാഗത്തുള്ള ട്രെന്‍ഡിങ് ആയ വാര്‍ത്തകളായിരുന്നു അതില്‍ വന്നിരുന്നത്. പക്ഷേ മൊത്തം ഉപഭോക്താക്കളില്‍ പതിനഞ്ച് ശതമാനം മാത്രമേ ഈ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നുള്ളു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു