Business

മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി വേണം; കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യം ഉത്പാദിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി തേടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍. കശുമാങ്ങയില്‍ നിന്നുമുള്ള മദ്യം(ഫെനി) ഉത്പാദിപ്പിക്കുവാന്‍ അനുമതി തേടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. 

മദ്യം ഉത്പാദിപ്പിക്കുന്നതിന് വേണ്ട യൂണിറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ തുടങ്ങി. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കും. വലിയ തിരിച്ചടിയേറ്റ് നില്‍ക്കുന്ന കശുവണ്ടി മേഖലയെ, കശുമാവില്‍ നിന്നുമുള്ള ഉപോല്‍പ്പന്നങ്ങള്‍ കൂടി വിപണിയില്‍ ഇറക്കി സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

ഫെനി നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എക്‌സൈസ് വകുപ്പുമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആരംഭിച്ചു. പദ്ധതിരേഖ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. മുപ്പത് ഫാക്ടറികളാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്റേതായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഈ ഫാക്ടറികളില്‍ തന്നെ മദ്യം നിര്‍മിക്കുവാനാണ് ശ്രമം. കശുവണ്ടി തൊഴിലാളികളെ തന്നെയാകും ഫെനി നിര്‍മാണത്തിനും ഉപയോഗിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം