Business

മിസ്ഡ് കോള്‍ തട്ടിപ്പിന് പിന്നില്‍ ബൊളീവിയന്‍ കമ്പനി: കേരളത്തിലെ നമ്പറുകള്‍ ലഭിക്കുന്നതെങ്ങനെയെന്ന് ഇന്നും അജ്ഞാതം

മലയാളികളുടെ മൊബൈല്‍ നമ്പറിലേക്ക് മിസ്ഡ്‌കോള്‍ അടിച്ച് പണം തട്ടുന്നതിന് പിന്നില്‍ ബൊളീവിയയിലെ ടെലികോം കമ്പനിക്കും പങ്കുള്ളതായി കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ മൊബൈല്‍ നമ്പറിലേക്ക് മിസ്ഡ്‌കോള്‍ അടിച്ച് പണം തട്ടുന്നതിന് പിന്നില്‍ ബൊളീവിയയിലെ ടെലികോം കമ്പനിക്കും പങ്കുള്ളതായി കണ്ടെത്തി. ലക്ഷക്കണക്കിന് മലയാളികളാണ് ഈ 'ബൊളീവിയന്‍ മിസ്ഡ് കോള്‍' തട്ടിപ്പിന് ഇരയായിട്ടുള്ളത്. തങ്ങളുടെ കമ്പനിയില്‍ റജിസ്റ്റര്‍ ചെയ്ത ഒരു ഉപഭോക്താവിന്റെ നമ്പറില്‍ നിന്നാണ് മിസ്ഡ് കോളുകളെന്നു കമ്പനി സമ്മതിച്ചെങ്കിലും പേരോ വിലാസമോ കൈമാറാന്‍ തയാറായില്ല. കമ്പനിക്കും തട്ടിപ്പിന്റെ വിഹിതം ലഭിക്കുന്നതിനാലാകാം ഇതെന്നാണ് വിലയിരുത്തല്‍.

മിസ്ഡ് കോള്‍ വരുന്ന മൊബൈല്‍ നമ്പറുകള്‍ ന്യുവാടെല്‍ ബൊളീവിയ എന്ന കമ്പനിയുടേതാണെന്നു തിരിച്ചറിഞ്ഞ കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്ര കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തിയിരുന്നു. അപ്പോഴാണ് കമ്പനി മിസ്ഡ്‌കോള്‍ ഉടമയുടെ വിവരങ്ങള്‍ കൈമാറാന്‍ വിമുഖത കാണിച്ചത്. 

+59160940305, +59160940365, +59160940101, +59160940410 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളിലേക്കു മിസ്ഡ് കോളുകള്‍ വരുന്നത്. ഈ നമ്പറിലേക്കു തിരിച്ചുവിളിച്ചവര്‍ക്കെല്ലാം മിനിറ്റിന് 16 രൂപ കണക്കില്‍ പണം നഷ്ടപ്പെട്ടു. ഓരോ ഉപഭോക്താവിനും പ്രതിദിനം അഞ്ചിലേറെ മിസ്ഡ് കോളുകള്‍ ലഭിക്കുന്നതായാണ് പൊലീസ് കണ്ടെത്തല്‍. ഈ നമ്പറുകള്‍ക്കു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ന്യൂവാടെല്‍ ബൊളീവിയ എന്ന കമ്പനിയിലേക്ക് അന്വേഷണമെത്തിയത്. 

എസ്എംഎസ് അയച്ചു മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പ്രത്യേക നിരക്ക് ഈടാക്കുന്നതിനു സമാനമായാണ് തട്ടിപ്പും. കമ്പനിയില്‍ റജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ നമ്പറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ ഡയല്‍ ചെയ്യപ്പെടുന്നത്. ഒരു മിനിറ്റില്‍ ലഭിക്കുന്ന 16 രൂപയില്‍ പകുതി ടെലികോം കമ്പനിക്കു ലഭിക്കും. ബാക്കി തട്ടിപ്പുകാരനും. അതുകൊണ്ടു തന്നെ തട്ടിപ്പുകാരന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയാറല്ല. ഐഎസ്ഡി കോളുകള്‍ വിളിക്കാന്‍ സൗകര്യമുള്ള കണക്ഷനുകളിലേക്കാണ് തട്ടിപ്പു മിസ്ഡ് കോളുകള്‍. അതേസമയം, കേരളത്തിലെ നമ്പറുകള്‍ എങ്ങനെ തട്ടിപ്പുകാര്‍ക്കു ലഭിക്കുന്നുവെന്ന കാര്യം അജ്ഞാതമായി തന്നെ തുടരുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി