Business

വാട്ട്‌സാപ്പില്‍ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാം..

ബ്ലോക്ക് ചെയ്ത സുഹൃത്ത് നേരിട്ട് പറയാതെ ആ വിവരം അറിയാന്‍ പ്രത്യക്ഷത്തില്‍ മാര്‍ഗ്ഗങ്ങളൊന്നും വാട്ട്‌സാപ്പ് മുന്നോട്ട് വച്ചിട്ടില്ല. പക്ഷേ നമ്മളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ട്രിക്കു

Author : സമകാലിക മലയാളം ഡെസ്ക്

ഇനി സംസാരിക്കുകയേ വേണ്ട എന്ന് തീരുമാനിച്ച വ്യക്തിയെ ഒഴിവാക്കുന്നതിനായി വാട്ട്‌സാപ്പ് നല്‍കുന്ന സൗകര്യമാണ് ബ്ലോക്കിംഗ്. ബ്ലോക്ക് ചെയ്ത സുഹൃത്ത് നേരിട്ട് പറയാതെ ആ വിവരം അറിയാന്‍ പ്രത്യക്ഷത്തില്‍ മാര്‍ഗ്ഗങ്ങളൊന്നും വാട്ട്‌സാപ്പ് മുന്നോട്ട് വച്ചിട്ടില്ല. പക്ഷേ നമ്മളെ ആരെങ്കിലും
ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ചില ട്രിക്കുകളുണ്ട്.

കോണ്‍ടാക്ടിന്റെ ലാസ്റ്റ് സീന്‍ കാണുന്നുണ്ടോയെന്നോ ഓണ്‍ലൈന്‍ കാണുന്നുണ്ടോയെന്നോ  പരിശോധിക്കുകയാണ് ഒന്നാമത്തെ മാര്‍ഗ്ഗം. ലാസ്റ്റ് സീന്‍ സെറ്റിങ്‌സില്‍ പോയി മാറ്റം വരുത്തിയാലും  ഓണ്‍ലൈന്‍ കാണുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്തുവെന്ന് ഉറപ്പിക്കാം.

കോണ്‍ടാക്ടിലെ പ്രൊഫൈല്‍ ചിത്രം മാറുന്നുണ്ടോയെന്ന് പരിശോധിച്ചു നോക്കിയാലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ കഴിയും. കാലങ്ങളായും ഫോട്ടോയ്ക്ക് മാറ്റമില്ലെങ്കില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടാവും എന്ന് ഉറപ്പിക്കാം

മെസേജയയ്ക്കുകയാണ് മറ്റൊരു വഴി. നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ടിക് മാത്രമേ കാണുകയുള്ളൂ. മെസേജ് ഡെലിവറാകാത്ത പക്ഷം രണ്ട് ടിക്കുകള്‍ വാട്ട്‌സാപ്പ് കാണിക്കുകയേയില്ല.

ഇത്രയുമായിട്ടും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ കൂടിയുണ്ട്. ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്ന കോണ്‍ടാക്ടിലേക്ക് വിളിച്ചു നോക്കുകയാണ് ഒരു വഴി. കോള്‍ കണക്ട് ആവുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്തിട്ടുള്ളതായി ഉറപ്പിക്കാം. 

ഇനിയാണ് പതിനെട്ടാമത്തെ അടവുള്ളത്. സംശയിക്കപ്പെടുന്ന കോണ്‍ടാക്ടിനെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാന്‍ ശ്രമിച്ചു നോക്കൂ, വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ നെറ്റ്വര്‍ക്ക് എറര്‍ എന്ന് കാണിക്കും. വീണ്ടും ശ്രമിച്ചാല്‍ 'നിങ്ങള്‍ക്ക് ഈ കോണ്‍ടാക്ടിനെ ആഡ് ചെയ്യാന്‍ സാധിക്കില്ല' എന്ന് വാട്ട്‌സാപ്പ്  തെളിച്ച് പറയും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍